»   » ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളന്‍ ഉണ്ടാക്കിയാലോ?

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളന്‍ ഉണ്ടാക്കിയാലോ?

Posted By:
Subscribe to Filmibeat Malayalam

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളന്‍ നിര്‍മ്മിച്ചാലെന്താ കുഴപ്പം? കുഴപ്പമുണ്ട്. ആ കുഴപ്പം എന്താണെന്നാണ് ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ പറയുന്നത്. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കടയിലൂടെ വെള്ളിത്തിരയിലെത്തിയ നൈല ഉഷയാണ് ജയസൂര്യയ്‌ക്കൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ടാറ്റയെയും ബിര്‍ലയെയും പോലെ പണക്കാരനാകാന്‍ ആഗ്രഹിച്ച ജോയി താക്കോല്‍ക്കാരന്‍ എന്നയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുഭവിക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വളര്‍ത്തികൊണ്ടു പോകുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

കഥാനായകന്‍ തുടങ്ങുന്ന ബിസ്‌നസ് കമ്പനിയുടെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

പസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി, മോളി ആന്റി ആന്റ് ദ റോക്‌സ് എന്നീ ചിത്രത്തിന് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ജയസൂര്യയാണ് ചിത്രത്തിലെ നായകനായെത്തുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ്, ഇംഗ്ലീഷ്, താങ്ക്യു തുടങ്ങി അടുത്തിടെയിറങ്ങിയ ജയസൂര്യ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. അതില്‍ നിന്നൊരു മുക്തി പ്രതീക്ഷിക്കുന്നത് പൂണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ചന്ദനത്തിരി ബിസ്‌നസ് നടത്തുന്ന ജോയിതാക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ടാറ്റയെയും ബിര്‍ലയെയും പോലെ വലിയ പണക്കാരനാകാനാണ് ജോയിയുടെ ആഗ്രഹം

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നൈല ഉഷയാണ് ചിത്രത്തിലെ നായിക.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

കുഞ്ഞനന്തന്റെ കടയിലൂടെ നൈലയെ മലയാളികള്‍ അംഗീകരിച്ചു. പുണ്യാളന്‍ അഗര്‍ബത്തിസ് കഴിഞ്ഞാല്‍ ജയറാമിന്റെ നായികയായി ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് നൈല അടുത്തതായി അഭിനയിക്കുക.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ഗ്രീനു ശര്‍മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അജു വര്‍ഗീസ് ചിത്രത്തിലെത്തുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ക്യാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ജയസൂര്യയുടെ അപ്പാപ്പനായ ജോണ്‍ താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലെ വത്സലാ മാഡത്തിനും സിനിമയില്‍ തിരക്കാണ്. പുണ്യാളന്‍ അഗര്‍ബത്തീസില്‍ അഡ്വ. സായി എന്ന കഥാപാത്രത്തിനാണ് രചന ജീവന്‍ കൊടുക്കുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

പണക്കാരനാകാന്‍ മോഹിച്ച ജോയി ചന്ദനത്തിരി ബിസ്‌നസ് നടത്തുന്നു. കച്ചോടം മോശമില്ലാതെ പോകുമ്പോഴാണ് ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കുന്നു എന്ന പേരില്‍ കുറെ മതഭ്രാന്തന്മാര്‍ രംഗത്തെത്തുന്നത്. ഇതോടെ ജോയിയുടെ സ്വപ്‌നം അവതാളത്തിലാകുന്നു.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

രഞ്ജിത്ത് ശങ്കര്‍, അനില്‍ കുര്യാന്‍, അഭയ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഥാ-തിരക്കഥയൊരുക്കുന്നത്.

ഭഗവാനുള്ള ചന്ദനത്തിരി പുണ്യാളനുണ്ടാക്കേണ്ട?

ബിജിപാലിന്റേതാണ് സംഗീതം

English summary
Punyalan Agarbaties' photo gallery. Directed by Ranjith Sankar. Starring Jayasurya and Nyla Usha in lead Roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam