»   » 'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam

രചന നാരായണന്‍ കുട്ടിയെ ഓര്‍മയില്ലേ? മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റായ മറിമായത്തിലെ വത്സലാ മാഡമായ രചനയെ. ജയസൂര്യ നിര്‍മാതാവും നായകനും ഗായകനുമൊക്കെയാവുന്ന പുണ്യാളന്‍ അഗര്‍ബത്തീസാണ് രചനയുടെ പുതിയ സിനിമ.

സംവിധായകന്‍ രഞ്ജിത് ശങ്കറിനൊപ്പം ജയസൂര്യയും നിര്‍മാണത്തില്‍ പങ്കാളിയാകുന്ന ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സന്തോഷ് വര്‍മയുടെ പാട്ടുകള്‍ക്ക് സംഗതം ബിജിപാല്‍. നൈല ഉഷ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ടി ജി രവി, മാള എന്നിങ്ങനെയുള്ളവരും മുഖ്യവേഷത്തിലെത്തുന്നു.

2001 ല്‍ തീര്‍ത്ഥാടനത്തിലൂടെ സിനിമയില്‍ അരങ്ങേറിയെങ്കിലും രചനയ്ക്ക് ഒരു ബ്രേക്ക് നല്‍കിയത് വത്സലാമാഡമാണ്. ആമേന്‍, ലക്കി സ്റ്റാര്‍, 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് രചന അഭിനയിച്ചു.

(ചിത്രങ്ങള്‍ രചന നാരായണന്‍ കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

ശ്രീകൃഷ്ണ ജയന്തി ആശംസകളറിയിച്ചുകൊണ്ട് രചന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

മറിമായത്തിലെ വത്സലാ മാഡം രചന നാരായണന്‍കുട്ടിക്ക് വലിയ മൈലേജ് നല്‍കിയ റോളായിരുന്നു.

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

2001 ല്‍ തീര്‍ത്ഥാടനത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ രചനയുടെ അരങ്ങേറ്റം

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

വത്സലാ മാഡത്തെപ്പോലെ തന്നെ മഴവില്‍ മനോരമയിലെ മറിമായം പരിപാടിയും സൂപ്പര്‍ഹിറ്റായിരുന്നു.

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

രചന നാരായണന്‍കുട്ടി എന്ന നടിയുടെ ഭാഗ്യവര്‍ഷമായിരുന്നു 2013

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

ആമേനില്‍ നായകന്‍ ഫഹദിന്റെ സഹോദരി ക്ലാരയായിട്ടായിരുന്നു രചന അഭിനയിച്ചത്.

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

ജയറാം ചിത്രമായ ലക്കി സ്റ്റാറില്‍ ജാനകി എന്നായിരുന്നു രചനയുടെ കഥാപാത്രത്തിന്റെ പേര്

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

സിദ്ധാര്‍ത്ഥ് ശിവയുടെ ശ്രദ്ധേയചിത്രമായ 101 ചോദ്യങ്ങളിലും രചന മികച്ചു നിന്നു.

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

മറിമായത്തിലെ കൂട്ടുകാരാണ് വല്ലാത്ത പഹയനില്‍ വത്സലാ മാഡത്തിനൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നത്.

'വത്സലമാഡം' ഇനി ജയസൂര്യയ്‌ക്കൊപ്പം

ചിത്രീകരണത്തിലിരിക്കുന്ന മറ്റൊരു രചന ചിത്രമാണ് ജയസൂര്യ നായകനാകുന്ന പുണ്യാളന്‍സ് അഗര്‍ബത്തീസ്.

English summary
Punyalan Agarbattis is the upcoming movie of Rachana Narayanankutty. Jayasurya is making his debut as a singer with this film. The movie is directed by Ranjith Sankar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam