»   » നിര്‍മാണം മാത്രമല്ല ഇനി വിതരണവും, വരുന്നു പുണ്യാളന്‍ സിനിമാസ്!!! പിന്നില്‍ പഴയ പുണ്യാളന്‍സ്!!!

നിര്‍മാണം മാത്രമല്ല ഇനി വിതരണവും, വരുന്നു പുണ്യാളന്‍ സിനിമാസ്!!! പിന്നില്‍ പഴയ പുണ്യാളന്‍സ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് നല്ല സിനിമകളുടെ മറ്റൊരു വസന്തം സമ്മാനിച്ച സംവിധായകനാണ് രഞ്ജിത് ശങ്കര്‍. പാസഞ്ചറിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച രഞ്ജിത് ശങ്കര്‍ പിന്നാട് നിര്‍മാണത്തിലേക്കും തിരഞ്ഞു. ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ ആഗര്‍ബത്തീസിലൂടെയാണ് രഞ്ജിത് ശങ്കര്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞത് ഒപ്പം ജയസൂര്യയും ഉണ്ടായിരുന്നു. 

ബാഹുബലിക്ക് പുതിയ റെക്കോര്‍ഡ്!!! തലകുത്തി നിന്നാലും ഇത് തകര്‍ക്കാന്‍ ദംഗലിന് കഴിയില്ല!!!

ആനപ്പിണ്ടത്തിന്റെ ചന്ദനത്തിരിക്ക് വന്‍ ഡിമാന്‍ഡ്!!! ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും!!!

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന പേരില്‍ രൂപികരിച്ച നിര്‍മാണ കമ്പിനിയുടെ ബാനറിലായിരുന്നു വര്‍ഷം ഒഴികെ പുണ്യാളന്‍ അഗര്‍ബത്തിസിന് ശേഷമുള്ള ചിത്രങ്ങളെല്ലാം നിര്‍മിച്ചത്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് വിതരണ കമ്പിനി രൂപീകരിക്കുകയാണ്. പുണ്യാളന്‍ സിനിമാസ് എന്നാണ് വിതരണ കമ്പിനിക്ക് പേരിട്ടിരിക്കുന്നത്. സ്വന്തം സിനിമകള്‍ക്കൊപ്പം മറ്റ് നിര്‍മാതാക്കളുടെ മികച്ച ചിത്രങ്ങളും പുണ്യാളന്‍ സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കും. 

Jayasurya and Ranjith Sankar

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തുകൊണ്ടായിരിക്കും പുണ്യാളന്‍ സിനിമാസിന്റെ വരവ്. പുണ്യാളന്‍ അഗര്‍ബത്തീസ് രണ്ടാം ഭാഗം ഒരുങ്ങുന്നതായി നേരത്തെ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തേക്കുറിച്ച് ഇരുവരും കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന് ഇതുവരേയും പേരിട്ടില്ല. 

മെയ് റിലീസായി എത്തിയ രഞ്ജിത് ശങ്കര്‍ ചിത്രം രാമന്റെ ഏദന്‍തോട്ടം മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

English summary
Jayasurya and Ranjith Sankar going to start a new distribution company named Punyalan Cinemas. The companies first project will be the second part of Punyalan Agarbathees.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam