»   » ജയസൂര്യക്ക് അഭിമാനിക്കാം, ആദ്യവാരം ബോക്‌സ് ഓഫീസില്‍ പുണ്യാളന്‍ തരംഗം! ജോയ് ക്ലിക്കായിട്ടോ...

ജയസൂര്യക്ക് അഭിമാനിക്കാം, ആദ്യവാരം ബോക്‌സ് ഓഫീസില്‍ പുണ്യാളന്‍ തരംഗം! ജോയ് ക്ലിക്കായിട്ടോ...

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ ഹിറ്റായാല്‍ അതിന് രണ്ടാം ഭാഗം വരിക എന്ന് പറയുന്നത് മലയാളത്തില്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവയില്‍ അധികവും ബോക്‌സ് ഓഫീസില്‍ ദയനീയ പരാജയങ്ങളും ആദ്യ ഭാഗത്തെ പോലും ലജ്ജിപ്പിക്കുന്നവയുമാണെന്നതാണ് വാസ്തവം. എന്നാല്‍ ജയസൂര്യയുടെ കരിയറിലെ ആദ്യ രണ്ടാം ഭാഗം ആദ്യത്തിനൊപ്പം നില്‍ക്കുന്ന ചിത്രമായി.

അയാള്‍ ദയാലുവും മഹത് വ്യക്തിത്വവുമാണെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

മാസ്റ്റര്‍പീസിലും കോപ്പിയടി... അതും ജയസൂര്യ ചിത്രത്തില്‍ നിന്നും! ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

പുണ്യാളന്‍ അഗര്‍ബത്തീസിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനേയും ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് ഇക്കുറി ജോയ് താക്കോല്‍ക്കാരനിലൂടെ രഞ്ജിത് ശങ്കര്‍ സംസാരിച്ചത്. ചിത്രത്തിന്റെ ആദ്യവാര കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

സൂപ്പര്‍ താരങ്ങളേയും ഞെട്ടിക്കും

ബോക്‌സ് ഓഫീസിനെ അടക്കി ഭരിക്കുന്ന സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കാഴ്ചവച്ചിരിക്കുന്നത്. ആദ്യ ദിനങ്ങളില്‍ കളക്ഷനില്‍ കാര്യമായ വര്‍ദ്ധന ഓരോ ദിവസവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ചിത്രത്തിന് ആദ്യവാരം പിന്നിടുമ്പോള്‍ ശരാശരി കളക്ഷന്‍ ഒരു കോടിക്ക് മുകളില്‍ നിലനിര്‍ത്താനും സാധിച്ചു.

ആദ്യവാര കളക്ഷന്‍

നവംബര്‍ 17ന് തിയറ്ററിലെത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരാഴ്ച കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത് 8.44 കോടിയാണ്. വാരാന്ത്യത്തിലെ മികവ് പ്രവര്‍ത്തി ദിവസങ്ങളിലും ചിത്രത്തിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. എങ്കിലും ശരാശരി കളക്ഷന്‍ ചിത്രം നേടി.

അവധി ആഘോഷമാക്കി

വാരാന്ത്യത്തിലെ അവധി ദിനങ്ങളെ ആഘോഷമാക്കി മാറ്റാന്‍ പുണ്യാളന് സാധിച്ചു. ഏതൊരു ചിത്രവും മികച്ച കളക്ഷന്‍ നേടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളെ ചിത്രം കൃത്യമായി ഉപയോഗപ്പെടുത്തി. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 5.68 കോടിയാണ്.

തുടക്കം പൊളിച്ചു...

120ഓളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. 1.68 കോടിയായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ദിന കളക്ഷന്‍. സംവിധാകനും നിര്‍മാതാക്കളില്‍ ഒരാളുമായ രഞ്ജിത് ശങ്കറായിരുന്നു ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടത്.

ആവേശമുയര്‍ത്തിയ രണ്ടാം ദിനം

കളക്ഷനില്‍ ആദ്യ ദിനത്തേക്കാള്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ച ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 3.52 കോടിയാണ്. പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് രണ്ടാം ദിവസം കളക്ഷനില്‍ ഉണ്ടിയിരിക്കുന്ന വര്‍ദ്ധന.

കളക്ഷന്‍ കൂടുന്നു

തിയറ്ററില്‍ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ആദ്യ ദിനം 1.68 കോടി നേടിയപ്പോള്‍ രണ്ടാം ദിവസം നേടിയത് 1.84 കോടിയാണ്. 16 ലക്ഷത്തിന്റെ വര്‍ദ്ധന. മൂന്നാം ദിവസം 2.16 കോടിയായിരുന്നു നേട്ടം. രണ്ടാം ദിവസത്തേക്കാള്‍ 32 ലക്ഷമാണ് അധികം ലഭിച്ചത്.

ആദ്യ തിരിച്ചടി

ചിത്രത്തിന് നേരിട്ട ആദ്യ തിരിച്ചടി ആദ്യവാരത്തിലെ പ്രവര്‍ത്തി ദിനങ്ങളിലായിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 2.76 കോടിയായിരുന്നു. അതായത് ഒരു ദിവസം ശരാശരി 69 ലക്ഷം വീതം. ഞായറാഴച് മാത്രം ചിത്രത്തിന് 2.16 കോടി കളക്ഷന്‍ നേടാനായി എന്നതുകൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് ചിത്രത്തിന് ലഭിക്കുന്ന ആദ്യ തിരിച്ചടിയാണ്.

പുണ്യാളന്‍ വെള്ളം

ആദ്യ ഭാഗത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് പുണ്യാളന്‍ വെള്ളമാണ്. അതും ആന മൂത്രത്തില്‍ നിന്നും ഉണ്ടാക്കുന്ന വെള്ളം.

English summary
Punyalan Private Limited first weekend Kerala Box office collection is out. It collects 8.44 crores with in one week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam