»   » 'മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല, പക്ഷെ...' ജോയ് താക്കോല്‍ക്കാരന്റെ ഭാര്യയെ കൊന്നുകളഞ്ഞതിന് പിന്നിൽ?

'മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല, പക്ഷെ...' ജോയ് താക്കോല്‍ക്കാരന്റെ ഭാര്യയെ കൊന്നുകളഞ്ഞതിന് പിന്നിൽ?

Posted By:
Subscribe to Filmibeat Malayalam
പുണ്യാളന്‍ 2വില്‍ നിന്നും നൈല ഉഷയെ ഒഴിവാക്കാന്‍ കാരണം?

വിജയ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഒരുക്കുന്ന എന്ന് പറയുന്നത് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും വെല്ലുവിളിയാണ്. ആദ്യ ഭാഗം പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വീകാര്യതയെ പോലും ഇല്ലാതാക്കാന്‍ രണ്ടാം ഭാഗത്തിന് സാധിക്കും എന്നത് തന്നെ കാരണം. അത്തരത്തില്‍ ദുരന്തമായി മാറിയ നിരവധി തുടര്‍ച്ചകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുമുണ്ട്.

'അബിയേപ്പൊലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിന് അത്ര പ്രാധാന്യം വേണ്ട', അബിയെ ഒഴിവാക്കാന്‍ മുന്നില്‍ നിന്ന പ്രമുഖന്‍ ഇന്ന് കണ്ണീരൊഴുക്കുന്നു

മോഹന്‍ലാലിനെയും ദിലീപിനേയും ഒഴിവാക്കി മമ്മൂട്ടി മാത്രം, അരക്കള്ളന്‍ മുക്കാക്കള്ളനുമായി വൈശാഖ്

ഒന്നാം ഭാഗത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന രണ്ടാം ഭാഗങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ആ ഗണത്തിലേക്കാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ തുടര്‍ച്ചയായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നില്‍ക്കുന്നത്. ഇക്കുറി ജോയ് താക്കോല്‍ക്കാരന് നായിക ഇല്ല. അതിന് പിന്നിലെ കാരണം ഒരു അഭിമുഖത്തില്‍ രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തുകയുണ്ടായി.

നായികയായി നൈല

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജോയ് താക്കോല്‍ക്കാരന് പൂര്‍ണ പിന്തുണയുമായി നിന്ന ഭാര്യ കഥാപാത്രമായിരുന്നു നൈല ഉഷയുടേത്. ജോയ് താക്കോല്‍ക്കാരനേപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയേയും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി.

നായിക ഇല്ല

രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ ജോയ് താക്കോല്‍ക്കാരനൊപ്പം നൈല ഉഷയുടെ പ്രേക്ഷക കഥാപാത്രത്തേയും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭാര്യ കഥാപാത്രത്തെ കൊന്ന് കളഞ്ഞു എന്ന് മാത്രമല്ല, പകരം ഒരു നായികയെ കൊണ്ടു വന്നതുമില്ല.

മനഃപ്പൂര്‍വ്വമല്ല

നായികയെ ചിത്രത്തില്‍ നിന്നും മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല. ഫാമിലി ലൈഫുമായി ഈ കഥയെ കൂട്ടിക്കുഴക്കേണ്ട എന്ന് കരുതിയാണ്. ഭാര്യയും കുട്ടിയും വരുമ്പോള്‍ കഥ മറും. പറയാന്‍ ഉദ്ദേശിക്കുന്നതായിരിക്കില്ല വിഷയമാകുന്നതെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.

കല്ലുകടിയാകും

എല്ലാക്കാര്യങ്ങളേയും ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ആളാണ് ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാനായകന്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിയമം ലംഘിച്ച് ജയിലില്‍ പോകാന്‍ തയാറാകുന്നയാള്‍. ഭാര്യയും കുട്ടിയുമുള്ള വ്യക്തി അതിന് തയാറാകില്ല. അവിടെ കല്ലുകടിയുണ്ടാകും.

പുതിയ നായിക

ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചകളില്‍ പുതിയ നായികമാരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇവിടെ അതും ഉണ്ടായില്ല. അതിനും വ്യക്തമായ കാരണമുണ്ട്. 'സിനിമ രസകരമാക്കുക എന്നതായിരുന്നു ലക്ഷ്യം. പുതിയ നായികയെ കൊണ്ടുവന്നാലും കഥയ്ക്ക് ചേരില്ല', രഞ്ജിത് ശങ്കര്‍ പറഞ്ഞു.

ഹിറ്റ് ചാര്‍ട്ടില്‍

രഞ്ജിത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ആദ്യ ഭാഗത്തേപ്പോലെ തന്നെ രണ്ടാം ഭാഗവും ബോക്‌സ് ഓഫിസ് ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. തുടക്കം മുതല്‍ സ്റ്റഡി കളക്ഷനുമായി ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

നാലാമത്തെ ചിത്രം

രഞ്ജിത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. 2013ലായിരുന്നു ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്ത് വന്നത്. അതിന് ശേഷം സു... സു... സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളും പുറത്ത് വന്നു.

നിര്‍മാതാക്കള്‍

ആദ്യ ചിത്രമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് മുതല്‍ എല്ലാ ചിത്രങ്ങളും ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന ബാനറില്‍ ഇരുവരും ചേര്‍ന്നാംണ് നിര്‍മിച്ചത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനൊപ്പം പുണ്യാളന്‍ സിനിമാസ് എന്ന വിതരണ കമ്പനിയും ഇരുവരും ചേര്‍ന്ന് രൂപീകരിച്ചു.

English summary
Why there is no heroine in Punyalan Private Limited, answering Ranjith Sankar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam