»   » ജോയ്യേട്ടന്‍ പൊളിച്ചൂട്ടാ!!! രണ്ടാം ദിനവും ബോക്‌സ് ഓഫീസില്‍ പുണ്യാളന്റെ വന്‍ കുതിപ്പ്!

ജോയ്യേട്ടന്‍ പൊളിച്ചൂട്ടാ!!! രണ്ടാം ദിനവും ബോക്‌സ് ഓഫീസില്‍ പുണ്യാളന്റെ വന്‍ കുതിപ്പ്!

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ ചുവട് പിടിച്ചെത്തുന്ന ചിത്രങ്ങളില്‍ ഏറിയ പങ്കും പരാജയപ്പെട്ട ചരിത്രമാണ് മലയാളത്തിനുള്ളത്. അതില്‍ നിന്നും വ്യത്യസ്തമാകുകയാണ് രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

പൂമരം പാട്ടിന് ഒരു വയസ്, ആഘോഷമാക്കി കാളിദാസ്! എടുത്തലക്കി സോഷ്യല്‍ മീഡിയ!

വെറുതെ ആഘോഷിക്കാനല്ല ബിലാലിന്റെ രണ്ടാം വരവ്, അതും ദശാബ്ദത്തിന് ശേഷം! പുതിയ ദൗത്യം?

പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച്ചവക്കുന്നത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

തുടക്കം കസറി

120ഓളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച തുടക്കമാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. സംവിധാകനും നിര്‍മാതാക്കളില്‍ ഒരാളുമായ രഞ്ജിത് ശങ്കറായിരുന്നു ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടത്. 1.68 കോടിയായിരുന്നു ആദ്യ ദിനം ചിത്രം നേടിയത്.

ഒരു പടി മുന്നേറി രണ്ടാം ദിനം

കേരള ബോക്‌സ് ഓഫീസില്‍ നിന്നും രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 3.52 കോടിയാണ്. രണ്ടാം ദിവസം മാത്രം നേടിയതാകട്ടെ 1.84 കോടിയും. അതായത് ആദ്യ ദിവസത്തേക്കാള്‍ 16 ലക്ഷത്തിന്റെ വര്‍ദ്ധന. ആദ്യ ദിവസത്തേക്കാള്‍ മുന്നേറ്റമുണ്ടാക്കാന്‍ രണ്ടാം ദിവസത്തിന് സാധിച്ചു എന്നത് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ തെളിവാണ്.

നാല് വര്‍ഷത്തിന് ശേഷം

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ഹിറ്റ് ചിത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടായ തുടര്‍ച്ചയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. അന്ന് ആരംഭിച്ച ജയസൂര്യ-രഞ്ജിത് ശങ്കര്‍ വിജയ കൂട്ടുകെട്ട് നാലാം വര്‍ഷവും ആവര്‍ത്തിച്ചിരിക്കുകയാണ്.

സാധാരണക്കാരന്റെ ചോദ്യങ്ങള്‍

ഭരണാധികാരികളോട് ഓരോ സാധാരണക്കാരനും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ ജോയ് താക്കോല്‍ക്കാരന്‍ ഉന്നയിക്കുന്നുണ്ട്. ഇത് തന്നെയാണ് ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കാനും കാരണമായത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ സ്വീകാര്യത ചിത്രം നിലനിര്‍ത്തി.

പുണ്യാളന്‍ വെള്ളം

ആദ്യ ഭാഗത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ജോയ് താക്കോല്‍ക്കാരന്‍ ഇക്കുറി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് പുണ്യാളന്‍ വെള്ളമാണ്. അതും ആന മൂത്രത്തില്‍ നിന്നും ഉണ്ടാക്കുന്ന വെള്ളം.

English summary
Punyalan Private Limited two days Kerala Box office collection is out. It collects 3.52 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam