»   » പുഷ്പകവിമാനമില്ല പകരം ഹോട്ടല്‍ കാലിഫോര്‍ണിയ

പുഷ്പകവിമാനമില്ല പകരം ഹോട്ടല്‍ കാലിഫോര്‍ണിയ

Posted By:
Subscribe to Filmibeat Malayalam
പറന്നുയരും മുമ്പേ പുഷ്പകവിമാനത്തിന് ക്രാഷ് ലാന്റ്. ട്രിവാന്‍ഡ്രം ലോഡ്ജിലെ ഹിറ്റ് ടീമായ അനൂപ് മേനോനും ജയസൂര്യയും വീണ്ടുമൊന്നിയ്ക്കുന്നുവെന്ന പ്രഖ്യാപനവുമായി തുടങ്ങിയ പുഷ്പക വിമാനത്തിന്റെ പേരുമാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു യാത്രാവിമാനത്തിനുള്ളിലെ കഥ പറയുന്ന ചിത്രത്തിന്റെ പേര് ഹോട്ടല്‍ കാലിഫോര്‍ണിയ എന്നാക്കി മാറ്റിയെന്നാണ് അറിയുന്നത്. എഴുപതുകളിലെ പ്രശസ്തമായ ഈഗിള്‍ സോങിന്റെ ടൈറ്റിലാണ് ഹോട്ടല്‍ കാലിഫോര്‍ണിയ.

ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്യുന്ന അനൂപ് മേനോന്‍ തന്നെയാണ് പേരുമാറ്റിയതിന്റെ സൂചനകള്‍ തരുന്നത്. മാറുന്നൊരു തലമുറയുടെ സ്വാതന്ത്ര്യം ആഘോഷിച്ചൊരു ഗാനമായിരുന്നു ഹോട്ടല്‍ കാലിഫോര്‍ണിയ. ഞങ്ങളുടെ ചിത്രവും ഒരുതരത്തില്‍ അങ്ങനെയൊരു പ്രമേയമാണ് കൈകാര്യംചെയ്യുന്നത് അനൂപ് പറയുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിലെ ഒട്ടുമിക്ക താരങ്ങളും ഒന്നിയ്ക്കുന്നുവെന്നതാണ് ഹോട്ടല്‍ കാലിഫോര്‍ണിയയുടെ മറ്റൊരു പ്രത്യേകത. എന്നാല്‍ ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ് തീര്‍ത്തും വ്യത്യസ്തമാണ്. തമാശയും നേരമ്പോക്കുമൊക്കെയായാണ് ചിത്രം ഒരുക്കന്നത്-അനൂപ് വ്യക്തമാക്കി.

അജി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്വനി, മരിയ റോയി, നിഷാന്‍, ബാബു ആന്റണി, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.

ദുബയില്‍ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് പോകുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്ന അഞ്ച് പേരുടെ കഥയാണ് ചിത്രം പറയുന്നത്. ഇവരെയും കാത്ത് അഞ്ച് പേര്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇവര്‍ക്കോരോരുത്തര്‍ക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളാണ്. നര്‍മത്തിന്റെ മെമ്പൊടിയോടെയാണ് ഇവരുടെ കഥ അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ഡിസംബര്‍ 21ന് മുംബൈയില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്. വിമാനത്തിനുള്ളിലെ രംഗങ്ങള്‍ ഹൈദരാബാദിലെ രാമേജി ഫിലിം സിറ്റിയിലായിരിക്കും ഷൂട്ട് ചെയ്യുക. ദുബയ്, കൊളംബോ എന്നീ നഗരങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.

English summary
The much-anticipated Pushpakavimanam, the story of which unfolds on board a flight, has been renamed Hotel California, the title of the popular 70s Eagles song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam