»   »  പുത്തന്‍ പണം 15 കോടിയിലേക്ക്; അമ്പരന്ന് സിനിമാ ലോകം.. ഇതെങ്ങനെ സംഭവിച്ചു.. ?

പുത്തന്‍ പണം 15 കോടിയിലേക്ക്; അമ്പരന്ന് സിനിമാ ലോകം.. ഇതെങ്ങനെ സംഭവിച്ചു.. ?

Posted By: Rohini
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുന്നതിനിടയിലാണ് മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുത്തന്‍ പണം എന്ന ചിത്രം റിലീസ് ചെയ്തത്. ഗ്രേറ്റ് ഫാദര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് തുടങ്ങിയ അമിത പ്രതീക്ഷയുമായി എത്തിയ ചിത്രങ്ങള്‍ക്കൊപ്പം പുത്തന്‍ പണം റിലീസ് ചെയ്യുന്നത് അത്ര നല്ലതിനല്ല എന്ന് പലരും എതിര്‍ത്തിട്ടും രഞ്ജിത്തും അണിയറ പ്രവര്‍ത്തകരും കേട്ടില്ല.

ഗ്രേറ്റ് ഫാദറില്‍ മുങ്ങി പുത്തന്‍പണം!!! 'രഞ്ജിത്ത് മാജിക്കിന്റെ' കളക്ഷന്‍ അമ്പരപ്പിക്കും!!!

വിഷു ആഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഫാദറിനോടും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനോടും സഖാവിനോടുമൊക്കെ മത്സരിക്കാന്‍ പുത്തന്‍ പണവുമെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് തുടക്കത്തില്‍ ചിത്രത്തിന് ലഭിച്ചത്. എന്നിരുന്നാലും സാമ്പത്തിക നേട്ടം ഒട്ടും മോശമല്ല. ഇതിനോടകം ചിത്രം 15 കോടി ക്ലബ്ബില്‍ കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനഞ്ച് കോടി നേടി

പുത്തന്‍ പണത്തിന്റെ ആഗോള കളക്ഷന്‍ 15 കോടിയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ചിത്രത്തിന്റെ ബജറ്റ് കണക്കാക്കുമ്പോള്‍ ഇപ്പോള്‍ തന്നെ സിനിമ മെഗാഹിറ്റാണ്. സമീപകാലത്ത് ഒരു രഞ്ജിത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ബിസിനസാണ് പുത്തന്‍ പണത്തിന്റേത്.

മമ്മൂട്ടി തകര്‍ത്തു

മമ്മൂട്ടിയുടെ കരിയറില്‍ തന്നെ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തോട് സാദൃശ്യമുള്ള മറ്റൊന്ന് ചെയ്തിട്ടില്ല. അത്രമാത്രം യുണീക് ആയ പെര്‍ഫോമന്‍സാണ്. രണ്ടാം പകുതിയില്‍ അഭിപ്രായവ്യത്യാസം പലര്‍ക്കുമുണ്ടെങ്കിലും രണ്ടാം പകുതിയിലെ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പുത്തന്‍ പണം

നോട്ട് നിരോധിച്ചതിന് ശേഷം സമൂഹത്തിലെ പലമേഖലകളില്‍ ഉണ്ടായ വ്യത്യസ്ത അവസ്ഥകളിലൂടെയാണ് പുത്തന്‍പണം സഞ്ചരിക്കുന്നത്. രഞ്ജിത് മമ്മൂട്ടി ടീമിന്റെ മാജിക് കോമ്പിനേഷന്‍ ഇപ്പോഴും അതിന്റെ രസതന്ത്രം നിലനിര്‍ത്തുന്നു എന്നതാണ് സന്തോഷകരമായ കാര്യം.

ദ ഗ്രേറ്റ് ഫാദര്‍

അതേ സമയം മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രവും ഗംഭീര കലക്ഷനും പ്രേക്ഷക പ്രീതിയും നേടി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം ചിത്രം 50 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

English summary
Puthan Panam joins 15 crore club

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam