»   » രഞ്ജിത്ത് മമ്മൂട്ടി മാജിക്ക് ഏറ്റില്ല!!! പുത്തന്‍ പണം കളക്ഷന്‍ നോക്കണേ... ഫാന്‍സിനും വേണ്ട???

രഞ്ജിത്ത് മമ്മൂട്ടി മാജിക്ക് ഏറ്റില്ല!!! പുത്തന്‍ പണം കളക്ഷന്‍ നോക്കണേ... ഫാന്‍സിനും വേണ്ട???

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ സംബന്ധിച്ച് മികച്ച തുടക്കം ലഭിച്ച വര്‍ഷമാണ് 2017. ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറായിരുന്നു മമ്മൂട്ടിയുടെ കരിയറിലെ മികച്ച കളക്ഷന്‍ നേടിയ ചിത്രമായത്. എന്നാല്‍ അത് നിലനിര്‍ത്താന്‍ മമ്മൂട്ടിക്ക് ആയില്ലെന്നതാണ് തൊട്ടു പിന്നാലെ ഇറങ്ങിയ പുത്തന്‍ പണത്തിന്റെ കളക്ഷന്‍ തെളിയിക്കുന്നത്. 

Read Also: ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

നാല് വര്‍ഷത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു പുത്തന്‍ പണം. രഞ്ജിത്ത് മമ്മൂട്ടി മാജിക്ക് തിയറ്ററില്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ എത്തിയത്. എന്നാല്‍ പുത്തന്‍ പണം ഗ്രേറ്റ് ഫാദറിന്റെ ഓളത്തില്‍ മുങ്ങിപ്പോയി.

ഏപ്രില്‍ 12ന് തിയറ്ററിലെത്തിയ ചിത്രം 25 ദിവസമാണ് പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. ബാഹുബലി അതി ജീവിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യ ദിനങ്ങളിലൊന്നും കാര്യാമായ കളക്ഷനൊന്നും നേടാന്‍ ചിത്രത്തിനായില്ല.

ചിത്രം കേരളത്തില്‍ നിന്നും ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് ഗ്രേറ്റ് ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രം എത്താന്‍ പാടില്ലാത്ത് അത്രയും കുറവാണ്. ഗ്രേറ്റ് ഫാദര്‍ 50, 60 കോടികള്‍ പിന്നിടുന്നു എന്ന് പറയപ്പെടുമ്പോള്‍ പുത്തന്‍ പണത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 6.2 കോടിയാണ്.

വിഷു ചിത്രമായി ഇറങ്ങി തകര്‍ന്നു പോയ മോഹന്‍ലാല്‍ ചിത്രത്തേക്കാളും കുറവാണ് പുത്തന്‍പണത്തിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍. 6.7 കോടിയായിരുന്നു മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

റിലീസ് ഡേറ്റുകള്‍ മാറി മാറി പ്രഖ്യാപിച്ച ചിത്രമായിരുന്നു പുത്തന്‍ പണം. ഏപ്രില്‍ ഏഴിന് ബിയോണ്ട് ബോര്‍ഡേഴ്‌സിനൊപ്പം ചിത്രം തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് മെയ് 12ലേക്കും അതിന് ശേഷം ഏപ്രില്‍ 13ലേക്കും റിലീസ് മാറ്റി. എന്നാല്‍ പറഞ്ഞതിലും ഒരു ദിവസം നേരത്തെ ഏപ്രില്‍ 12ന് ചിത്രം തിയറ്ററിലെത്തി.

കാസര്‍ഗോഡ് ഭാഷ ശൈലിയില്‍ സംസാരിക്കുന്ന നിത്യാന്ദ ഷേണായി എന്ന കഥാാപത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. മുമ്പ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയേക്കൊണ്ട് തൃശൂര്‍ ഭാഷ സംസാരിപ്പിച്ചിരുന്നു രഞ്ജിത്ത്.

മമ്മൂട്ടി ആദ്യമായിട്ടല്ല ഒരു നാടിന്റെ ഭാഷാ ശൈലി പിന്തുടരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃശൂര്‍, തിരുവന്തപുരം, കന്നട കലര്‍ന്ന മലയാളം അങ്ങനെ മമ്മൂട്ടി ഭാഷാ ശൈലി പിന്തുടര്‍ന്ന ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇക്കുറി അതുണ്ടായില്ല.

ഗ്രേറ്റ് ഫാദറിന് പിന്നാലെ സഞ്ചരിച്ച്, അതിനെ പ്രമോട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിച്ച മമ്മൂട്ടി ആരാധകര്‍ ചിത്രത്തെ ശരിക്കും കൈവിട്ടു. മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയവും ഗ്രേറ്റ് ഫാദറിന്റെ വിജയവും ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു അവര്‍.

പുത്തന്‍ പണം റിലീസ് ചെയ്തതിന് ശേഷം അധികം ചിത്രത്തേക്കുറിച്ച് കേട്ടില്ല. രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചെത്തി വിജയം നേടി എന്ന് അവകാശപ്പെട്ടെത്തിയ ഒരു പോസ്റ്റ് മാത്രം. പിന്നീട് കേള്‍ക്കുന്നത് ചിത്രം 20 കോടി കളക്ഷന്‍ നേടി എന്ന വാര്‍ത്തയായിരുന്നു. അത് മാത്രമായിരുന്നു ചിത്രത്തേക്കുറിച്ച് ഒടുവില്‍ പറഞ്ഞ് കേട്ടതും.

രാജ്യത്തെ സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കിയ നോട്ട് നിരോധനമായിരുന്നു ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ച്ച പോലെയായിരുന്നു ചിത്രം എത്തിയതും. ഇത്രമേല്‍ കാലിക പ്രസക്തിയുള്ള വിഷയമായിരുന്നിട്ടും ചിത്രത്തേ പ്രേക്ഷകര്‍ ഏറ്റെടുത്തില്ല.

English summary
Puthan Panam Final Estimated Kerala Gross is only 6.2 Crores. Its an estimates Kerala gross.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam