»   » പൃഥ്വിയുടെ പുതിയ മുഖത്തിന് പുതിയ രൂപം

പൃഥ്വിയുടെ പുതിയ മുഖത്തിന് പുതിയ രൂപം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് സൂപ്പര്‍താരപദവി നേടിക്കൊടുത്ത പുതിയ മുഖം വീണ്ടും. 2009ല്‍ തിയറ്ററുകളിലെത്തിയ ചിത്രം തമിഴില്‍ മെഴി മാറ്റി റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിയ്ക്കുന്നത്.

പൃഥ്വിയും മീര നന്ദനും പ്രധാനകഥാപാത്രങ്ങളായെത്തിയ ഹൈവോള്‍ട്ടേജ് ആക്ഷന്‍ ചിത്രമൊരുക്കിയത് സംവിധായകന്‍ ദീപനാണ്. കന്നിച്ചിത്രം തന്നെ സൂപ്പര്‍ഹിറ്റായത് ദീപന് ഏറെ അവസരങ്ങള്‍ നേടിക്കൊടുത്തിരുന്നു. പൃഥ്വി ആരാധകരെ മാത്രം ലക്ഷ്യമിട്ടൊരുക്കിയ തട്ടുപൊളിപ്പന്‍ ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത്. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനങ്ങളും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

മലയാളത്തില്‍ വമ്പന്‍ വിജയം നേടിയ ചിത്രം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. നേരത്തെ കോളിവുഡിലെ യുവതാരങ്ങളിലാരെയെങ്കിലും നായകനാക്കി പുതിയ മുഖം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാലിത് നടക്കാതെ വന്നപ്പോള്‍ ചിത്രം ഡബ്ബ് ചെയ്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തമിഴില്‍ ദില്‍ ദില്‍ മനദില്‍ എന്ന പേരിലാണ് പുതിയ മുഖം റിലീസ് ചെയ്യുന്നത്. ആഗസ്റ്റ് 10ന് ഉദയ പ്രൊഡക്ഷന്‍ ചിത്രം തമിഴ്‌നാട്ടിലുടനീളം ചിത്രം റിലീസ് ചെയ്യും. തമിഴകത്തും പൃഥ്വിയ്ക്ക് ഏറെ ആരാധകരുള്ളതിനാല്‍ പുതിയ മുഖത്തിന്റെ ഡബ്ബിങും അവിടെ ഹിറ്റാവുമെന്നാണ് പ്രതീക്ഷ.

English summary
Prithviraj's super hit Malayalam film Puthiya Mugham (2009), with Priyamani, Meera Nandan and Bala in important roles, will be soon released in Tamil as Dhil Dhil Manadhil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam