»   » ജയരാജിന്റെ പതനം

ജയരാജിന്റെ പതനം

Posted By:
Subscribe to Filmibeat Malayalam

സിനിമകളുടെ എണ്ണം കൂട്ടാനോ, കൂടുതല്‍ ലാഭമുണ്ടാക്കാനോ ഒരിക്കല്‍ ചെയ്‌തോരബദ്ധം ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ് സംവിധായകന്‍ ജയരാജിനെ. ഏറ്റവും പുതിയ ചിത്രമായ കാമല്‍ സഫാരി മൂന്നു ദിവസം പോലും തിയറ്ററില്‍ കളിക്കാതെ മാറ്റേണ്ടി വന്നു എന്നറിയുമ്പോള്‍ മലയാളത്തിലെ മുന്‍നിരയില്‍ തിളങ്ങി നിന്നിരുന്ന ഈ സംവിധായകന്റെ ഗതികേടിനെക്കുറിച്ചോര്‍ത്ത് ആര്‍ക്കും സങ്കടം തോന്നും.

എന്നാല്‍ പ്രേക്ഷകന്റെ ക്ഷമയെ പരമാവധി പരീക്ഷിച്ച ഒരു സംവിധായന് വരാവുന്ന അധപതനം മാത്രമായിട്ടേ ഇതിനെ കാണന്‍ കഴിയൂ. ഫോര്‍ ദ് പ്യൂപ്പിള്‍ എന്ന സൂപ്പര്‍ ചിത്രത്തിനു ശേഷം ഒറ്റ ചിത്രം പോലും ഹിറ്റാക്കാന്‍ കഴിയാതെ ജയരാജ് പ്രയാസപ്പെടാന്‍ എന്താണു കാരണം. മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗത്തിനു യഥാര്‍ഥത്തില്‍ തുടക്കമിട്ടതു തന്നെ ജയരാജിന്റെ ഫോര്‍ ദ് പ്യൂപ്പിളായിരുന്നു.

Camel Safari

ജാസി ഗിഫ്റ്റ് എന്ന ഗായകനെ മലയാളത്തിനു സമ്മാനിച്ച ചിത്രം മാത്രമായിരുന്നില്ല ഫോര്‍ ദ് പ്യൂപ്പിള്‍. നിലവിലെ രീതിയൊക്കെ മാറ്റി വളരെ ഫാസ്റ്റായി സിനിമ ചെയ്യാമെന്നു കാണിച്ചു വിജയിപ്പിച്ച ചിത്രം കൂടിയായിരുന്നു. കുറേ യുവ നായകന്‍മാരെയും ഇബ്രാഹിം കുറ്റിപ്പുറം എന്ന നല്ലൊരു തിരക്കഥാകൃത്തിനെയും ഈ ചിത്രം സമ്മാനിച്ചു.

എന്നാല്‍ അതിനു ശേഷം എല്ലാം കൈവിട്ടുപോകുകയായിരുന്നു. പരീക്ഷമെന്ന പേരില്‍ എന്തും കാട്ടികൂട്ടാമെന്ന അവസ്ഥ വന്നു. റെയ്ന്‍ റെയ്ന്‍ കം എഗേയ്ന്‍, ബൈ ദ പ്യൂപ്പിള്‍, അശ്വാരൂഢന്‍, ദ് ട്രെയ്ന്‍ എന്നീ ചിത്രങ്ങളൊക്കെ തിയറ്ററില്‍ പോയി കണ്ട ഏതൊരാളും ഞെട്ടിപ്പോകും. ഇതൊക്കെ ജയരാജ് തന്നെ സൃഷ്ടിച്ചതാണോ എന്നോര്‍ത്ത്. ആകെ ആശ്വസിക്കാന്‍ ഇടം നല്‍കിയത് ദൈവനാമത്തില്‍ എന്ന പൃഥ്വിരാജ് ചിത്രവും ലൗഡ്‌സ്പീക്കര്‍ എന്ന മമ്മൂട്ടി ചിത്രവും.

കുറഞ്ഞ ചെലവില്‍ സിനിമ തട്ടിക്കൂട്ടുക എന്നതായി പിന്നീട് ജയരാജിന്റെ രീതി. നിര്‍മാതാവില്‍ നിന്ന് മൊത്തത്തില്‍ കരാറെടുത്ത് കുറഞ്ഞ ചെലവില്‍ ചിത്രമൊരുക്കി വന്‍ ലാഭമുണ്ടാക്കുക. ഈ കണക്കുകൂട്ടലില്‍ നല്ല സിനിമ ഇല്ലാതായിപ്പോയി. അതോടെ ജയരാജ് എന്ന പേരു കണ്ടാല്‍ പ്രേക്ഷകന്‍ തിയറ്ററിലേക്കു പോകാതെയായി. ഏറ്റവും പുതിയ ചിത്രമായ കാമല്‍ സഫാരിക്കും സംഭവിച്ചതു അതു തന്നെ.

രാജസ്ഥാനിന്റെ സൗന്ദര്യമൊപ്പിയെടുത്തിട്ട് എന്തുകാര്യമുണ്ടായി. ചിത്രം റിലീസ് മൂന്നാം ദിവസം പുതിയ ചിത്രം അവിടെയെത്തി. ഒരനക്കവും ഉണ്ടാക്കാന്‍ കഴിയാതെ കാമല്‍ സഫാരി യാത്ര അവസാനിപ്പിച്ചു. തിയറ്ററിലെത്തിയവര്‍ മരുഭൂമിയില്‍പ്പെട്ടു പോയതു പോലെയായിപ്പോയി.

മലയാളത്തിലെ പല മുന്‍നിര സംവിധായകര്‍ക്കും ജയരാജിന്റെ പതനം ഒരു പാഠമാണ്. കടല്‍കടന്നെത്തുന്ന പല കഥകളും കൊണ്ട് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാനിരുന്നാല്‍ പിന്നെ തിയറ്ററര്‍ പോലും കാണാനുള്ള ഭാഗ്യമുണ്ടാകില്ല.

English summary
What happens with director R Jayarajan? his recently released movie Camel Safari also flop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam