»   » നമ്പി നാരായണനാവാന്‍ മോഹന്‍ലാല്‍ ഇല്ല, ഒഴിവാക്കിയതാണോ? പകരം വരുന്നു തമിഴകത്തിന്റെ ചോക്ലേറ്റ് പയ്യന്‍!

നമ്പി നാരായണനാവാന്‍ മോഹന്‍ലാല്‍ ഇല്ല, ഒഴിവാക്കിയതാണോ? പകരം വരുന്നു തമിഴകത്തിന്റെ ചോക്ലേറ്റ് പയ്യന്‍!

Posted By:
Subscribe to Filmibeat Malayalam

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ ആസ്പദമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ തമിഴ് നടന്‍ മാധവനായിരിക്കും നായകനാവുന്നതെന്നാണ് പറയുന്നത്.

ലക്ഷ്മി റായിയുടെ ലൈംഗിക നിമിഷങ്ങള്‍ പരാജയം! ജൂലി 2 നിരാശ നല്‍കിയോ? ഓഡിയന്‍സ് റിവ്യൂ വായിക്കാം...

mohanlal-with-madhavan

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനായിരുന്നു നമ്പി നാരായണന്‍. ചിത്രത്തില്‍ 25വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ കഥയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം മാധവന്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പല ഗെറ്റപ്പിലുള്ള കഥാപാത്രത്തിന് വേണ്ടി ശാരീരികമാറ്റം വരുത്തണം. അതിന് മാധവന്‍ ഉപദേശം തേടിയിരിക്കുന്നത് ആമിര്‍ ഖാന്റെ അടുത്ത് നിന്നുമാണെന്നും പറയുന്നു.

ഭര്‍ത്താവിന് സാമന്തയുടെ വക ചൂടന്‍ ഉമ്മകള്‍! താരപത്‌നിയുടെ പിറന്നാള്‍ സമ്മാനം ഇതായിരുന്നു!

സിനിമയ്ക്ക് വേണ്ടി നമ്പി നാരായണനെ നേരിട്ട് കാണുന്നതിനായി മാധവന്‍ തിരുവന്തപുരത്തേക്ക് വരുന്നതായും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാലിന്റെ പേരാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല.

English summary
R Madhavan has revealed that he will play a rocket scientist in his next, which is said to be a biopic. He has been taking tips from superstar Aamir Khan on gaining and losing weight for his new film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam