»   » മൊയ്തീനില്‍ ദിലീപും കാവ്യയും,ദിലീപാണ് അത് ഇല്ലാതാക്കിയത്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍ !

മൊയ്തീനില്‍ ദിലീപും കാവ്യയും,ദിലീപാണ് അത് ഇല്ലാതാക്കിയത്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷക ഹൃദയത്തില്‍ ഇന്നും നോവായി നില്‍ക്കുന്ന പ്രണയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. കാഞ്ചനമാലയും മൊയ്തീനും തമ്മിലുള്ള അനശ്വര പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. പൃഥ്വിരാജും പാര്‍വതിയുമായിരുന്നു നായികാനായകന്‍മാരായി എത്തിയത്. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡ്യോകുമെന്ററിയിലൂടെയാണ് ആര്‍ എസ് വിമല്‍ മൊയ്തീന്‍ കാഞ്ചനമാല പ്രണയം ആദ്യം വെള്ളിത്തിരയിലേക്ക് എത്തിച്ചത്. ഏറെ ശ്രദ്ധിക്ക്രപ്പെട്ട ഡോക്യുമെന്‍ററിയാണ് പിന്നീട് സിനിമയാക്കി മാറ്റിയത്. ചിത്രത്തില്‍ നായികാനായകന്‍മാരായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെയും കാവ്യാ മാധവനെയുമായിരുന്നു.

ദിലീപ് വിവാദം തുടരുന്നതിനിടെ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക് !

കാവ്യാ മാധവനെയായിരുന്നു ആദ്യം സംവിധായകന്‍ ഡോക്യുമെന്ററി കാണിച്ചത്. ദിലീപിനെ കാണിക്കാനായി കോപ്പി ചോദിച്ച താരത്തിന് സംവിധായകന്‍ കോപ്പിയും നല്‍കി. ഡോക്യുമെന്ററി കണ്ട ദിലീപ് അന്നു രാത്രിയില്‍ തന്നെ തന്നെ വിളിച്ച് ഈ ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നതായും സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു. എന്നാല്‍ സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മൊയ്തീനില്‍ താരങ്ങളായി നിശ്ചയിച്ചിരുന്നത് ദിലീപിനെയും കാവ്യാ മാധവനെയും, പിന്നീട് സംഭവിച്ചത് !!

അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നതിനായി താന്‍ ആദ്യം സമീപിച്ചിരുന്നത് കാവ്യാ മാധവനെയും ദിലീപിനെയുമായിരുന്നുവെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

താല്‍പര്യമുണ്ടെന്ന് ദിലീപ് അറിയിച്ചു

കാവ്യാ മാധവനായിരുന്നു ചിത്രത്തെക്കുറിച്ച് ആദ്യം അഭിപ്രായം പറഞ്ഞത്. ദിലീപിനെ കാണിക്കുന്നതിനായി ഡോക്യുമെന്ററിയുടെ കോപ്പിയും താരം ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് ചിത്രവുമായി സഹകരിക്കാമെന്ന് പറഞ്ഞ് ദിലീപ് വിളിച്ചത്.

സിനിമയുമായി സഹകരിക്കാന്‍ കഴിയില്ല

തുടക്കത്തില്‍ ചിത്രവുമായി സഹകരിക്കാമെന്ന് പറഞ്ഞ് നിരവധി തവണ ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസമാണ് ദിലീപിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ച് ഈ ചിത്രവുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്.

വിവരമറിഞ്ഞ കാവ്യാ മാധവന്റെ പ്രതികരണം

ഏതോ ഒരു പുതുമുഖ സംവിധായകന്‍ കാരണമുണ്ടായ നഷ്ടത്തെക്കുറിച്ച് പറഞ്ഞാണ് ദിലീപ് ഈ സിനിമയില്‍ നിന്നും പിന്‍മാറിയത്. ഇക്കാര്യത്തെക്കുറിച്ച് കാവ്യാ മാധവന്‍ അറിഞ്ഞിരുന്നില്ല. നിങ്ങള്‍ക്ക് നല്ലൊരു അവസരമായിരുന്നു ഞങ്ങള്‍ നല്‍കിയതെന്നായിരുന്നു കാവ്യാ മാധവന്‍ പ്രതികരിച്ചിരുന്നത്.

സഹകരിക്കാതിരുന്നത് നല്ലതായി തോന്നുന്നു

ആ സിനിമയുമായി ബന്ധപ്പെട്ട് ദിലീപ് സഹകരിക്കാതിരുന്നത് നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. എന്ന് നിന്റെ മൊയ്തീന്‍ ഇത്രയും വലിയ വിജയമാകുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു.

കാഞ്ചനമാലയെ കാണാന്‍ പോകുന്നു

എന്ന് നിന്റെ മൊയ്തീന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ദിലീപ് കാഞ്ചനമാലയേയും മൊയ്തീന്‍ സേവാമന്ദിരവും സന്ദര്‍ശിച്ചത്. ഇതിനു ശേഷം താരം തന്നെ വിളിച്ചിരുന്നുവെന്നും തനിക്കെതിരെ കാഞ്ചനമാല നല്‍കിയ കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അത് പരിഹരിക്കാമെന്നും അറിയിച്ചിരുന്നു.

ദിലീപ് നല്‍കിയ സംഭാവന തിരികെ നല്‍കണം

മുക്കത്ത് മൊയ്തീന്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയിരുന്നു. ഇത് കാഞ്ചനമാല താരത്തിന് തിരിച്ചു നല്‍കണമെന്നും സംവിധായകന്‍ പറയുന്നു. പ്രണയത്തിന്റെ സ്മാരകത്തിന് ദിലീപിന്റെ പണം ഉപയോഗിക്കരുത്. സ്മാരകം പണിയാനുള്ള പണം സിനിമയുടെ നിര്‍മ്മാതാവ് നല്‍കണമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

English summary
RS Vimal about Dileep's arrest in actress attack case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam