»   » പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാന്‍ ഒരുങ്ങി റാണി ലക്ഷ്മി റായ്

പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാന്‍ ഒരുങ്ങി റാണി ലക്ഷ്മി റായ്

Posted By:
Subscribe to Filmibeat Malayalam

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് റാണി ലക്ഷ്മി റായ്. സിനിമാ തിരക്കുകള്‍ മാറ്റിവെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന റാണി ലക്ഷ്മിയുടെ ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലാണ്. പുതിയ മേക്ക് ഓവറിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലയാളത്തിനും തമിഴിനുമപ്പുറം ബോളിവുഡിലേക്ക് സജീവമാവാന്‍ കൂടി ഒരുങ്ങുകയാണ് റാണി ലക്ഷ്മി റായ്.

ദീപക് ശിവാദാസാനി സംവിധാനം ചെയ്യുന്ന ജൂലി 2 ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണി ലക്ഷ്മിയാണ്. എആര്‍ മുരുകദാസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ അകിരയില്‍ ചെറിയ വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. സൊനാക്ഷി സിന്‍ഹയായിരുന്നു ചിത്രത്തിലെ നായിക.

Lakshmi rai

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് റാണി ലക്ഷ്മി റായ് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളത്. അഭിനയത്തില്‍ ആവറേജുകാരിയായ താരം ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ടാണ് ശ്രദ്ധേയായത്. മലയാളത്തിന് പുറമേ അന്യഭാഷകളിലും താരം സജീവമാണ്. നാട്ടിന്‍പുറത്തെ സാധാരണക്കാരിയായി മലയാള സിനിമയിലെത്തിയ താരം അന്യഭാഷകളിലേക്ക് ചുവടുവെച്ചതോടെയാണ് ഏറെ പ്രശസ്തയായത്.

English summary
Actress Raai Lakshmi celebrating new year with her friends. Her photos getting viral on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam