»   » 'ജോണ്‍ എബ്രഹാമിന്റെ ഭാര്യ' മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് !

'ജോണ്‍ എബ്രഹാമിന്റെ ഭാര്യ' മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് !

Posted By: Rohini
Subscribe to Filmibeat Malayalam

ജോണ്‍ എബ്രഹാമിന്റെ ഭാര്യ എന്ന് കേട്ട് ഞെട്ടേണ്ടതില്ല, ബോളിവുഡ് സിനിമാ ലോകത്ത് റാഷി ഖന്ന എന്ന നടിയെ അങ്ങനെയാണ് പരിചയം. അതെ, മദ്രാസ് എന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമിന്റെ നായികയായെത്തിയ റാഷി ഖന്ന മലയാളത്തിലേക്കും അരങ്ങേറുന്നു.

തടിയും തുണിയും കുറച്ചിട്ടും രക്ഷയില്ല, ഹന്‍സികയെ രക്ഷിക്കാന്‍ ഇനി മോഹന്‍ലാലിന് മാത്രമേ കഴിയൂ...

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് റാഷിയുടെ മോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. റാഷി മാത്രമല്ല വേറെയും ചില പ്രമുഖ അന്യഭാഷാ താരങ്ങള്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നുണ്ട്.

റാഷിയുടെ വേഷം

മോഹന്‍ലാല്‍ - ബി ഉണ്ണി കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് റാഷി ഖന്ന അഭിനയിക്കുന്നത്. റാഷിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണിത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

റാഷി ഖന്ന സിനിമയില്‍

മദ്രാസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് റാഷി ഖന്നയുടെ അരങ്ങേറ്റം. എന്നാല്‍ ആ ഒരു ചിത്രം മാത്രമേ ബോളിവുഡില്‍ ചെയ്തുള്ളൂ. അതിന് ശേഷം തെലുങ്കിലേക്ക് ചുവട് മാറ്റിയ നടി ഏഴോളം സിനിമകള്‍ അവിടെ ചെയ്തു. ഇമയ്ക്കാ നൊടികള്‍, ഷയ്തന്‍ ക ബച്ചന്‍ എന്നീ ചിത്രങ്ങളിലൂടെ ഇപ്പോള്‍ തമിഴിലും അഭിനയിക്കുന്നു.

മറ്റ് അന്യഭാഷ താരങ്ങള്‍

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഈ ചിത്രത്തിലൂടെ വേറെയും അന്യാഭാഷ താരങ്ങള്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്. തമിഴ് നടന്‍ വിശാലും നടി ഹന്‍സികയും തെലുങ്ക് നടന്‍ ശ്രീകാന്തുമൊക്കെ മലയാളത്തിലെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്.

ഉണ്ണികൃഷ്ണനും ലാലും

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 30 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

English summary
Tollywood actress Raashi Khanna will be making her Malayalam debut through B Unnikrishnan’s upcoming movie with Mohanlal in the lead. The actress will be seen as a police officer in the movie. Raashi Khanna made her acting debut through the critically acclaimed Bollywood movie Madras Cafe. She played John Abraham’s wife in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam