twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രീതി പണിക്കരുടെ തിലോത്തമ്മ

    By Nirmal Balakrishnan
    |

    ജീവിക്കാന്‍ വേണ്ടി ക്ലബ് ഡാന്‍സറായവളാണ് തിലോത്തമ്മ. വളരെ ദരിദ്ര കുടുംബത്തില്‍ നിന്നു വന്ന നര്‍ത്തകി. നല്ല കുടുംബത്തില്‍ നിന്നാണു വരുന്നതെങ്കിലും ക്ലബ് നര്‍ത്തകി എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ മറ്റൊരു കണ്ണിലൂടെയാണു കാണുന്നത്. നൃത്തം കഴിയുന്നതോടെ പലരും അവളെ കിടപ്പറയിലേക്കു ക്ഷണിക്കുകയായി. അതില്‍ നിന്നെല്ലാം വഴുതിമാറി രക്ഷപ്പെട്ടുവരുമ്പോഴാണ് തിലോത്തമ്മ ഒരു കൊലപാതകത്തിനു സാക്ഷിയാകുന്നത്.

    അതോടെ അവളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. സ്ഥരമായി ഒരു സംഘം അവളെ പിന്‍തുടരാന്‍ തുടങ്ങി. അവള്‍ അവിടുത്തെ ജോലി ഉപേക്ഷിച്ച് പുതിയ ഹോട്ടലുകളില്‍ എത്തി. എന്നാല്‍ അവിടെയും ആ കൊലപാതക സംഘം അവളെ പിന്‍തുടര്‍ന്നെത്തി. തിലോത്തമ്മയുടെ രക്ഷപ്പെടലിന്റെ കഥയാണ് പ്രതീപണിക്കര്‍ സംവിധാനം ചെയ്യുന്ന തിലോത്തമ്മ എന്ന ചിത്രം.

    thilothama-malayalam-movie

    ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും രചിക്കുന്നത് പ്രീതിപണിക്കര്‍ തന്നെ. രചനാ നാരായണന്‍കുട്ടിയാണ് തിലോത്തമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സജിതാ മഠത്തില്‍, തെസ്‌നിഖാന്‍, സോനാനായര്‍, വീണാനായര്‍, ദേവി ചന്ദന,സുരഭി എന്നിങ്ങനെ വലിയൊരു പെണ്‍താരനിര തന്നെ ചിത്രത്തിലുണ്ട്. മനോജ് കെ. ജയന്‍, ബെയ്‌സണ്‍, നന്ദു, ഇടവേള ബാബു എന്നിവരാണു മറ്റു താരങ്ങള്‍. പൊലീസ് വേഷത്തിലാണ് മനോജ് കെ. ജയന്‍ അഭിനയിക്കുന്നത്.

    തിലോത്തമ്മ ക്രൈം ത്രില്ലറിനൊപ്പം ജീവിതഗന്ധിയായൊരു കഥ കൂടി പറയുന്നു. അഞ്ജലി മേനോനു ശേഷം മറ്റൊരു പെണ്‍ സംവിധായിക കൂടി മലയാളത്തില്‍ പിറക്കുന്നു. ഒട്ടേറെ സീരിയലുകള്‍ സംവിധാനം ചെയ്ത പ്രീതി പണിക്കരുടെആദ്യ സിനിമയാണിത്. രചനാ നാരായണന്‍കുട്ടിക്കു ലഭിക്കുന്ന മികച്ചൊരു വേഷമാണ് ഇതിലെ തിലോത്തമ്മ.

    English summary
    Rachana Narayanankutty play a pivotal role in 'Thilothama' directed by Preethi Panikar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X