»   » വിക്രമിനൊപ്പം രചന നാരായണന്‍കുട്ടി

വിക്രമിനൊപ്പം രചന നാരായണന്‍കുട്ടി

By: Sanviya
Subscribe to Filmibeat Malayalam

വിക്രമിന്റെ അടുത്ത ചിത്രത്തില്‍ രചന നാരയണന്‍കുട്ടി അഭിനയിക്കും. വിക്രമിന്റെ കടുത്ത ആരാധികയായ രചന നാരയണന്‍കുട്ടിയുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. ഓണത്തിനോട് അനുബന്ധിച്ച് ഫഌവേഴ്‌സ് ചാനലില്‍ അതിഥിയായി എത്തിയതായിരുന്നു വിക്രം.

രചനയൊരു നര്‍ത്തികയാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ഒപ്പം നൃത്തം ചെയ്യാനും വിക്രം ആവശ്യപ്പെട്ടു. അതിന് ശേഷം നിങ്ങളൊരു മികച്ച നര്‍ത്തികയാണെന്നും തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുമെന്നും വിക്രം പറഞ്ഞു.

vikram-rachana-04

വിക്രമിനൊപ്പമുള്ള ഒരു സെല്‍ഫിയും രചന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമത്തിലാണ് രചന ഒടുവിലായി അഭിനയിച്ചത്. മമ്മൂട്ടിയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Rachana Narayanankutty, Vikram selfile.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam