twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിടപറഞ്ഞത് 'ഒറിജിനല്‍' സേതുരാമയ്യര്‍

    By Nisha Bose
    |

    Mammootty-Raju
    എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സിബിഐ ചിത്രങ്ങള്‍ മലയാളത്തിലെ മികച്ച കുറ്റാന്വേഷണ പരമ്പരകളായിരുന്നു. ഇരുകയ്യും പിന്നില്‍ കെട്ടി ശാന്തമായ മുഖഭാവത്തോടെ എതിരാളികളെ നേരിടുന്ന സേതുരാമയ്യര്‍ മമ്മൂട്ടിയുടെ കരിയറിലേയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.

    ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സ്ഥാപക ഡയറക്റ്റര്‍ രാധ വിനോദ് രാജു (62)വിന്റെ മരണത്തോടു കൂടി യഥാര്‍ത്ഥ സേതുരാമയ്യര്‍ ഓര്‍മ്മയായിരിക്കുകയാണ്. മഹാരാജാസ് കോളേജില്‍ തന്റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന രാധാ വിനോദിലാണ് മമ്മൂട്ടി സേതുരാമയ്യരെ കണ്ടെത്തിയത്. മലയാളത്തില്‍ ആദ്യമായി അവതരിപ്പിയ്ക്കപ്പെടുന്ന സിബിഐ സിനിമയിലെ കുറ്റാന്വേഷകന് വേണ്ട മാനറിസങ്ങള്‍ തേടി നടന്ന തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയ്ക്ക് രാജുവിനെ പരിചയപ്പെടുത്തി കൊടുത്തത് മമ്മൂട്ടി തന്നെയായിരുന്നു. അക്കാലത്ത് രാജു സിബിഐയില്‍ എസ്പിയായിരുന്നു.

    കുറ്റാന്വേഷകനായി ഒരു മുസ്ലീം കഥാപാത്രത്തെയായിരുന്നു എസ്എന്‍ സ്വാമി മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പിന്നീട് മമ്മൂട്ടിയാണ് സേതുരാമന്‍ എന്ന അയ്യര്‍ കഥാപാത്രത്തെ നിര്‍ദേശിച്ചത്. സേതുരാമയ്യരുടെ മാനറിസങ്ങള്‍ ആവിഷ്‌കരിച്ചതും നടന്‍ തന്നെയായിരുന്നു. സേതുരാമയ്യരെ തന്‍മയത്വത്തോടെ സ്‌ക്രീനിലെത്തിയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് പ്രചോദനമായത് രാജുവായിരിക്കുമെന്ന് എസ് എന്‍ സ്വാമി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

    ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാധ വിനോദ് രാജു വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. മട്ടാഞ്ചേരി സ്വദേശിയായ രാജു ജമ്മു കാശ്മീര്‍ കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. രാജീവ് ഗാന്ധി വധക്കേസ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സുപ്രധാന കേസുകളും അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

    English summary
    The character of main protagonist played by Mammootty is believed to be inspired by Radhavinod Raju, the first chief of India"s National Investigative Agency.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X