For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ചേര്‍ത്തുനിര്‍ത്തി ചുംബിച്ച് യാഷ്, കണ്ണു വെക്കല്ലേയെന്ന് ആരാധകര്‍

  |

  കെ.ജി.എഫ് രണ്ടിന്റെ വിജയാഹ്ലാദങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം യാഷ്. ഇന്ത്യയൊട്ടാകെ ജനപ്രീതി നേടിയ ചിത്രം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. ബോളിവുഡില്‍ നിന്നുപോലും പ്രശംസാപ്രവാഹമാണ് താരത്തിനിപ്പോള്‍. കന്നഡയില്‍ മാത്രം അറിയപ്പെട്ടിരുന്ന യാഷ് ഇപ്പോള്‍ സിനിമാലോകത്തിന്റെയാകെ റോക്കി ഭായിയാണ്.

  കഴിഞ്ഞ കുറേ നാളുകളായി കെ.ജി.എഫിന്റെ പ്രചാരണപരിപാടികളുടെ തിരക്കുകളിലായിരുന്നു യാഷും സംവിധായകന്‍ പ്രശാന്ത് നീലും മറ്റ് അണിയറ പ്രവര്‍ത്തരുമെല്ലാം. എന്നാല്‍ ഇപ്പോള്‍ സിനിമാതിരക്കുകളില്‍നിന്നും ഒഴിഞ്ഞ് വെക്കേഷന്‍ കാലം ആസ്വദിക്കുകയാണ് യാഷും കുടുംബവും. ഭാര്യ രാധിക പണ്ഡിറ്റിനും മക്കള്‍ക്കുമൊപ്പം വെക്കേഷന്‍ കാലം ആസ്വദിക്കുകയാണ് ഇപ്പോള്‍ യാഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രാധിക പണ്ഡിറ്റ് അവിടെനിന്നുള്ള ചിത്രങ്ങള്‍ തങ്ങളുടെ സുന്ദരനിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്.

  ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചില മനോഹര ചിത്രങ്ങളാണ് ആരാധകരെ ആഹ്ലാദത്തിലാക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലെ നായികയെ ജീവിതത്തിലും ഒപ്പം ചേര്‍ത്തപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള യാത്രയും അതീവമനോഹരമായിത്തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് പുതിയ ചിത്രങ്ങള്‍. യാഷും രാധികയും പ്രണയാര്‍ദ്രമായി കടല്‍ക്കരയില്‍നിന്ന് ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ചിത്രത്തില്‍നിന്നും കണ്ണെടുക്കാനാകുന്നില്ലെന്ന് പലരും കുറിക്കുന്നു. ഇവരുടെ സ്‌നേഹം എന്നെന്നും നിലനില്‍ക്കട്ടെ, ഈ സ്‌നേഹത്തെ കണ്ണുവെക്കല്ലേ എന്നു തുടങ്ങി സ്‌നേഹത്തില്‍ പൊതിഞ്ഞ നിരവധി കമന്റുകളാണ് ആരാധകര്‍ തങ്ങളുടെ റോക്കി ഭായിക്ക് നല്‍കുന്നത്.

  വര്‍ണ്ണക്കണ്ണടകള്‍ക്കിടയിലൂടെ ഞങ്ങള്‍ കാണുന്നു എന്ന തലക്കെട്ടോടെയാണ് രാധിക പണ്ഡിറ്റ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബം മാത്രമല്ല കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലും ഇവര്‍ക്കൊപ്പം ഉണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും യഷും പ്രശാന്ത് നീലും ഒന്നിച്ചുള്ളള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.


  മോഗിന മനസു എന്ന ചിത്രത്തിലെ നായകനായാണ് യാഷ് കന്നട സിനിമയിലെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. ആ ചിത്രത്തിലെ നായികയായിരുന്നു രാധിക പണ്ഡിറ്റ്. സിനിമാസെറ്റില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയമായും വിവാഹമായും വളരുകയായിരുന്നു. 2016 ഡിസംബര്‍ 9-നായിരുന്നു യാഷിന്റെയും രാധിക പണ്ഡിറ്റിന്റെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അയ്‌റയും യഥര്‍വും.

  കെ.ജി.എഫിന്റെ വലിയ വിജയം തെന്നിന്ത്യന്‍ സിനിമാലോകത്തെ ആകെ ഇളക്കിമറിച്ചിരിക്കുകയാണ്. പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ 250 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും കെ.ജി.എഫ് കളക്ട് ചെയ്തത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടണ്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഏപ്രില്‍ 14ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ മലയാളത്തിലുള്ള വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

  Recommended Video

  Pushpaയും rockeyയും ഏറ്റുമുട്ടിയാൽ ? | Filmibeat Malayalam

  1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണ്ണഖനി തൊഴിലാളികളുടെ അടിമജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെ.ജി.എഫില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കെ.ജി.എഫിന്റെ ആദ്യഭാഗം 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി. 2018-ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിന്റെ അപ്രതീക്ഷിതവിജയമാണ് രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. പിന്നീട് 2020-ഓടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും കാവിഡ് പ്രതിസന്ധി മൂലം പലതവണ റിലീസ് മാറ്റിവെക്കേണ്ടി വന്നു.

  കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിജയത്തിന് പിന്നാലെ ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയൊരു വാര്‍ത്ത കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു. കെ.ജി.എഫിന്റെ മൂന്നാം ഭാഗവും ആരാധകരിലേക്കെത്തും. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Read more about: yash radhika pandit kgf
  English summary
  Radhika Pandit shared an adorable picture with her husband Yash during their vacation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X