twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമണന്‍ നിഷ്‌കളങ്കനാണെന്ന് റാഫി മെക്കാര്‍ട്ടിന്‍, പഞ്ചാബിഹൗസിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നാണ് പഞ്ചാബിഹൗസ്. ഈ ചിത്രത്തിലെ രമണന്‍ എന്ന കഥാപാത്രം ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകനായിരുന്നു രമണനെ അവതരിപ്പിച്ചത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും ഇതേക്കുറിച്ച് പറഞ്ഞത്. രണ്ടു കാലഘട്ടങ്ങളിലായാണ് പഞ്ചാബി ഹൗസിലെ ഉണ്ണിയും രമണനും സിക്കന്ദർ സിങും എല്ലാം ഉണ്ടാകുന്നത്.

    ആ യാത്രയ്ക്കും വർഷങ്ങൾക്ക് മുൻപ് ഞാൻ കാബൂളിവാലയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യുന്ന സമയം. ഡൽഹിയിലുള്ള ആശുപത്രിയുടെ കുറച്ചു ഭാഗങ്ങൾ കൊച്ചിയിൽ സെറ്റ് ഇട്ട് ഷൂട്ട് ചെയ്യുന്നു. അതിൽ അഭിനയിക്കാൻ ഒരു ഒറിജിനൽ സിങ്ങിനെ കൊണ്ടുവന്നു. തലേക്കെട്ടും താടിയും ഒക്കെ കണ്ടപ്പോൾ എനിക്ക് ടെൻഷനായി. ഹിന്ദിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടേ?

    ഞാൻ തപ്പിതടഞ്ഞ് ഹിന്ദി തുടങ്ങിയപ്പോൾ കക്ഷി പച്ചയ്ക്ക് കൊച്ചി മലയാളം പറയുന്നു. പരിചയപ്പെട്ടപ്പോഴാണ് കൊച്ചിയിലെ പഞ്ചാബി വീടുകളും അവരുെട ലോകവും കൂടു തൽ മനസ്സിലായത്. അതും മനസ്സിൽ കിടന്നു. വർഷങ്ങൾക്ക് ശേഷം ഞാനും മെക്കാർട്ടിനും തിരക്കഥ ആലോചിക്കുമ്പോൾ ഈ രണ്ടു സന്ദർഭങ്ങളും ഒന്നിച്ചു മനസിലേക്ക് വന്നു. സാമ്പത്തികബുദ്ധിമുട്ടും മറ്റു പ്രയാസങ്ങളും കൊണ്ട് നട്ടം തിരിഞ്ഞ ചെറുപ്പക്കാരൻ. അവന്റെ പേരും വിലാസവും ഒക്കെ മറച്ചു വച്ചു ജീവിക്കുന്നു. അയാൾ സ്വപ്ന തുല്യമായ വീട്ടിലേക്ക് എത്തുന്നു അങ്ങനെയാണ് ഊമയായി മാറിയ ഉണ്ണി പഞ്ചാബി ഹൗസിലേക്ക് എത്തുന്നത്. ഉണ്ണിയും പഞ്ചാബികളും തമ്മിലുള്ള ബന്ധത്തിനു വേണ്ടിയാണ് രമണൻ എത്തിയത്. പക്ഷേ, ആ രമണൻ വർഷങ്ങൾക്കിപ്പുറം ട്രോളന്മാരുടെ രാജാവായി.

    Punjabi House

    രമണൻ എന്നു കേൾക്കുമ്പോഴേ മനസ്സിൽ ഹരിശ്രീ അശോകന്റെ മുഖമേ ഏതു മലയാളിയുടെയും മനസ്സിലേക്ക് വരൂ. രമണനിലേക്ക് അശോകൻ എത്തിച്ചേർന്നതാണ്. ആ കാലത്ത് ജഗതിചേട്ടനും ഇന്നസെന്റു ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂർണമാകില്ലായിരുന്നു. കൂടുതൽ ഡേറ്റുകൾ ആ വശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ അശോകനിലേക്കും കൊച്ചിൻ ഹനീഫിക്കയിലേക്കും എത്തി

    ഇതിനൊക്കെ ഒരുപാട് എതിർപ്പുകൾ ഉണ്ടായി. പക്ഷേ, നിർമാതാക്കൾ ഞങ്ങൾക്കൊപ്പം ഉറച്ചു നിന്നു. ഒറ്റ കാര്യമേ അവർ ആവശ്യപ്പെട്ടുള്ളൂ; മിസ് കാസ്റ്റിങ് ആകരുത്. ആയിരുന്നില്ലെന്ന് കാലം തെളിയിച്ചു. ഏതു സ്വപ്നലോകത്തിലും രമണൻ മുഴുകി പോകില്ല. എപ്പോഴും റിയാലിറ്റിയിൽ ഉറച്ചു നിൽക്കുന്ന ആളാണ്. എപ്പോഴും സംശയങ്ങൾ... ഈ ഊമ എങ്ങനെ സംസാരിച്ചു എന്ന് ചോദിക്കും. രമണൻ പറയുന്നതിൽ മണ്ടത്തരം ഉണ്ടായിരിക്കും. പക്ഷേ, അതിൽ സത്യം ഒളിഞ്ഞുകിടപ്പുണ്ട്. അതായിരിക്കാം ട്രോളന്മാർക്ക് ഇഷ്ടപ്പെട്ടതെന്നും റാഫി പറയുന്നു.

    English summary
    Rafi And Mecartin About The Character Ramanan From Dileep Starrer Punjabi House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X