»   » റാഫി തനിച്ച് ചിത്രമെടുക്കുന്നു നായകന്‍ ദിലീപ്

റാഫി തനിച്ച് ചിത്രമെടുക്കുന്നു നായകന്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Rafi Mecartin
സിദ്ദിഖ്-ലാല്‍ എന്ന സംവിധായക കൂട്ടുകെട്ടിന് ശേഷം ഏറെ വിജയചിത്രങ്ങള്‍ ഒരുക്കിയവരായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട്. സിദ്ദിഖും ലാലും പിരിഞ്ഞതുപോലെ ഇവരും പിരിയാന്‍ പോവുകയാണ്. ഇക്കൂട്ടത്തില്‍ റാഫിയാണ് ആദ്യം സ്വതന്ത്രസംവിധായകനാകുന്നത്. ദിലീപിനെ നായകനാക്കിക്കൊണ്ടാണ് സ്വതന്ത്രസംവിധായകനായുള്ള റാഫിയുടെ വരവ്.

റാഫിതന്നെ കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബവര്‍ അവസാനം തുടങ്ങുമെന്നാണ് അറിയുന്നത്. ഇതൊരു പൂര്‍ണ ഹാസ്യ ചിത്രമായിരിക്കുമെന്നാണ് റാഫി പറയുന്നത്. ചിത്രത്തില്‍ ദിലീപിന്റെ നായികയാരാണെന്നതും മറ്റ് നടീനടന്മാര്‍ ആരൊക്കെയാണെന്നതും സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റാഫി-മെക്കാര്‍ട്ടിന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം ചൈന ടൗണ്‍ ആയിരുന്നു. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരുടെ സാന്നിധ്യമുണ്ടായിട്ടും ചിത്രം പ്രതീക്ഷിച്ച വിജയത്തിലെത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നുണ്ടായ അഭിപ്രായഭിന്നതകളാണ് റാഫിയും മെക്കാര്‍ട്ടിനും പിരിയുന്നതിന് പിന്നാലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

പഞ്ചാബി ഹൗസ്, സൂപ്പര്‍മാന്‍, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ഹലോ, എല്ലാരും ചൊല്ലണ്, മിസ്റ്റര്‍ ആന്റ് മിസിസ്, അനിയന്‍ ബാവ ചേട്ടന്‍ബാവ, ആദ്യത്തെ കണ്‍മണി, ദില്ലിവാല രാജകുമാരന്‍, ദി കാര്‍, പുലിവാല്‍ കല്യാണം, മായാവി, തിളക്കം, റോമിയോ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചവരായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട്.

English summary
Dileep will be doing the lead in Rafi's forthcoming project produced by Vyshakh Rajan, under the banner of Vyshakh Cinemas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam