»   » ദിലീപ് നായപരിശീലകനാകുന്ന റിങ് മാസ്റ്റര്‍

ദിലീപ് നായപരിശീലകനാകുന്ന റിങ് മാസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന് റിംഗ് മാസ്റ്റര്‍ എന്ന് പേരിട്ടു. ദിലീപ് നായകനാകുന്ന ചിത്രത്തിന് റാഫി തന്നെ കഥയും തിരക്കഥയും തയ്യാറാക്കുന്നു. 2014ല്‍ ദിലീപിന്റെ ആദ്യചിത്രമായിരിക്കും റിങ് മാസ്റ്റര്‍. നായകളുടെ പരിശീലകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.

വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അവസാനവാരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. റിങ് മാസ്റ്റര്‍ പൂര്‍ണമായും ഒരു ഹാസ്യ ചിത്രമായിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

Dileep

'ചൈനാ ടൌണ്‍' എന്ന സിനിമയ്ക്ക് ശേഷം ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് റാഫിയും മെക്കാര്‍ട്ടിനും പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നീ വമ്പന്‍ താരങ്ങളുണ്ടായിട്ടും ആ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല.

English summary
Rafi's Dileep starrer movie named Ring Master, Dileep act as a canine trainer in this comedy film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam