»   » വിനായകനും ഫഹദും ഇനി ഒരുമിച്ച് , സഹപാഠികളായി റോള്‍ മോഡല്‍സില്‍!!

വിനായകനും ഫഹദും ഇനി ഒരുമിച്ച് , സഹപാഠികളായി റോള്‍ മോഡല്‍സില്‍!!

Posted By: Nihara
Subscribe to Filmibeat Malayalam

പോയവര്‍ഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ ഇനി ഒരുമിച്ചു കാണാം അതും സഹപാഠികളായി. കമ്മട്ടിപ്പാടത്തിലെ വിനായകനും മഹേഷിന്റെ പ്രതികാരത്തിലെ ഫഹദിനെയും പ്രേക്ഷകര്‍ എത്ര കഴിഞ്ഞാലും മറക്കില്ല. റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സില്‍ വിായകനും ഫഹദ് ഫാസിലും സഹപാഠികളായാണ് വേഷമിടുന്നത്.

കലാലയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്ങ് ഗോവയില്‍ പൂര്‍ത്തിയാക്കി. ഗൃഹാതുരത്വമുണര്‍ത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഹൈലറ്റ് അതും ക്യാമ്പസ് പശ്ചാത്തലത്തില്‍. പക്കാ എന്റര്‍ടൈയിനറായ ചിത്രം കൂടിയാണ് റോള്‍ മോഡല്‍സ്.

ഗൗതമിന്റെ കലാലയ ജീവിതം

കോളേജ് അധ്യാപകരായ മാതാപിതാക്കള്‍ക്ക് കീഴില്‍ കടുത്ത ചിട്ടയിലും അച്ചടക്കത്തിലും വളര്‍ന്ന ഗൗതാമായാണ് ഫഹദ് വേഷമിടുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. വളരെ വ്യത്യസ്തമാര്‍ന്ന ലുക്കിലാണ് നമിത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വ്യക്തിത്വ രൂപീകരണവും സാഹചര്യങ്ങളും

കര്‍ക്കശരായ മാതാപിതാക്കളോടൊപ്പം വളര്‍ന്ന ഗൗതം കോളേജില്‍ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. വ്യക്തിത്വ രൂപീകരണത്തില്‍ ചുറ്റുപാടുകള്‍ അഥവാ ഒരാളുടെ സാഹചര്യം വഹിക്കുന്ന പങ്കിനെക്കുറിച്ചും ചിത്രം വ്യക്തമാക്കുന്നുണ്ട്.

ഗോവന്‍ ഷൂട്ടിനു ശേഷം മൂവാറ്റുപുഴയിലേക്ക്

കലാലയ ജീവിതത്തിനു ശേഷം വഴിപിരിഞ്ഞ കൂട്ടുകാര്‍ സൗഹൃദം നിലനിര്‍ത്തുകയും ഇടയ്ക്ക് കണ്ടുമുട്ടുകയും ചെയ്യുന്നു. ഗോവയിലെ ഷൂട്ടിനു ശേഷമാണ് ചിത്രം മൂവാറ്റുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്.

പ്രമുഖ താരങ്ങളും അണിനിരക്കുന്നു

രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍, നന്ദു തുടങ്ങിയവരും റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സില്‍ അഭിനയിക്കുന്നുണ്ട്.

English summary
After his superb performance in Maheshinte Prathikaaram, Fahadh Faasil is all busy with director Rafi's upcoming movie, Role Model. As per the latest update, the movie will have actor Vinayakan, in the role of Fahadh's class mate. As Vinayakan has garnered a huge fan base in Kerala with his powerpacked performance in Kamattipaadam, expectations from the movie are sky high. Touted to be a campus movie, Role Model has Namitha Pramod in the female lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam