»   » രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്രലോകത്ത് മലയാളത്തിന്റെ തനത് ഗാനശാഖയ്ക്ക് തുടക്കം കുറിച്ച പ്രതിഭയായിരുന്നു കെ രാഘവന്‍ മാസ്റ്റര്‍. തമിഴ്, ഹിന്ദി ഗാനങ്ങളുടെ പിടിയില്‍ നിന്നും മലയാളഗാനങ്ങളെ മാറ്റിയെടുത്ത മാസ്റ്റര്‍ ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തിലെ നാടന്‍പാട്ട് ശൈലിയില്‍ ഊന്നിക്കൊണ്ടുള്ളതായിരുന്നു മാസ്റ്ററുടെ ആദ്യകാലഗാനങ്ങളെല്ലാം. പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ഈ ചിത്രങ്ങള്‍ രണ്ടും പക്ഷേ പുറത്തിറങ്ങിയില്ല. പിന്നീട് 1954ല്‍ നീലക്കുയില്‍ എന്ന ചിത്രത്തിലൂടെയാണ് രാഘവസംഗീതം കേള്‍ക്കാന്‍ സംഗീതാസ്വാദകര്‍ക്ക് ഭാഗ്യമുണ്ടായത്. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്നുതുടങ്ങുന്ന തനിനാടന്‍ ശൈലിയില്‍ ഒരുക്കിയ ഗാനം എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഈ ഗാനത്തിന്റെ സംഗീതംചിട്ടപ്പെടുത്തിയതും പാടിയതും അദ്ദേഹമായിരുന്നു. ഏറ്റവും ഒടുവില്‍ അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന ബാല്യകാലസഖിയെന്ന ചിത്രത്തിന് വേണ്ടിയാണ്. ഇതുള്‍പ്പെടെ അറുപതിലേറെ ചിത്രങ്ങള്‍ക്ക് മാസ്റ്റര്‍ സംഗീതം നല്‍കിയിട്ടുണ്ട്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

ഈ പാട്ടിലെ വരികള്‍ക്കും സംഗീതത്തിനുമെല്ലാം തനിനാടന്‍ ജീവിതത്തിന്റെ ഗന്ധമാണുള്ളത്. സംഗീതം നല്‍കി മാസ്റ്റര്‍ തന്നെ ആലപിച്ച ഈ ഗാനം അക്കാലത്ത് വന്‍ തരംഗമായി മാറുകയായിരുന്നു. മലയാളികള്‍ക്ക് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഗീതാനുഭവം ഉണ്ടായത്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

ഇതും നീലക്കുയില്‍ എന്ന ചിത്രത്തിന് വേണ്ടി മാസ്റ്റര്‍ ഒരുക്കിയ ഗാനമാണ്. ഈ ഗാനവും അന്നും ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിന് വേണ്ടി ചെയ്ത ഈ ഗാനത്തില്‍ മലയാളികള്‍ക്ക് ചിരപരിചിതമായ ബിംബങ്ങളാണ് കാണാന്‍ കഴിയുക. അതിനൊപ്പം മാസ്റ്ററുടെ സംഗീതം കൂടിയാകുമ്പോള്‍ അത് അതീവമധുരമാകുന്നു.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1958ല്‍ പുറത്തിറങ്ങിയ നായര് പിടിച്ച പുലിവാല് എന്ന ചിത്രത്തിലെ ഗാനമാണിത്. ഇതും രാഘവന്‍ മാസ്റ്ററുടെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്. പി ഭാസ്‌കര്‍ രചിച്ച് മാസ്റ്റര്‍ ഈണം നല്‍കിയ ഈ ഗാനം ആലപിച്ചത് കെപി ഉദയഭാനുവായിരുന്നു.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1960ല്‍ പുറത്തിറങ്ങിയ നീലിസാലിയെന്ന ചിത്രത്തിലെ ഈ ഗാനം അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗാനമാണ്. പി ഭാസ്‌കരന്‍ രചിച്ച ഈ ഗാനം ആലപിച്ചത് മെഹബൂബ് ആണ്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1961ല്‍ വന്ന ഉണ്ണിയാര്‍ച്ചയെന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈ ഗാനം പ്രണയഗാനങ്ങള്‍ക്ക് പുതുമാനം നല്‍കിയ ഗാനമായിരുന്നു. പി ഭാസ്‌കരന്റേതാണ് ഈ രചനയും പി ലീലയാണ് ഈ ഗാനം ആലപിച്ചത്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1963ല്‍ ഇറങ്ങിയ അമ്മയെ കാണാന്‍ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈ ഗാനം ഇന്നും ഗാനമേളകളില്‍ ആസ്വാദകര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്ന പാട്ടുകളുടെ ഗണത്തില്‍പ്പെട്ടതാണ്. റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന ഗായികമാര്‍ വരെ പാടാനിഷ്ടപ്പെടുന്ന ഗാനമാണിത്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

പി ഭാസ്‌കരന്‍ രചിച്ച് രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഈ ഗാനം ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലേതാണ്. ഏതൊരാളിലും ദേശസ്‌നേഹത്തിന്റെ അലയൊലികള്‍ ഉണര്‍ത്താന്‍ ഇതിലെ വരികള്‍ക്കും സംഗീതത്തിനും ശക്തിയുണ്ട്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1983ല്‍ പുറത്തിറങ്ങിയ പല്ലാങ്കുഴിയെന്ന ചിത്രത്തിന് വേണ്ടിയൊരുക്കിയ ഈ ഗാനത്തിന് ശ്രോതാക്കളെ ഏതോ കഥകളുടെ കാലത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള കഴിവുണ്ട്.

രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാര്‍ച്ചന

1983ല്‍ ഇറങ്ങിയ കടമ്പയെന്ന ചിത്രത്തിന് വേണ്ടിയൊരുക്കിയ ഈ ഗാനവും മാസ്റ്ററുടെ ഹിറ്റ്ചാര്‍ട്ടില്‍പ്പെട്ടതാണ്. തിക്കോടിയന്‍ രചിച്ച ഈ ഗാനം ആലപിച്ചത് രാഘവന്‍ മാസ്റ്ററും, സിഒ ആന്റോയും ചേര്‍ന്നാണ്.

English summary
A Musical tribute to Raghavan Master who had composed music for more than 60 movies in Malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam