»   »  സണ്ണി ലിയോണ്‍ വീണ്ടുമെത്തുന്നു

സണ്ണി ലിയോണ്‍ വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഹൊറര്‍-ഹോട്ട് ചിത്രമായ രാഗിണി എംഎംഎസിന്റെ രണ്ടാം ഭാഗത്തിലൂടെ സണ്ണി ലിയോണ്‍ വീണ്ടും ബോളിവുഡിലെത്തുന്നു. രാഗിണി എംഎംഎസ് -2 വിലെ കേന്ദ്ര കഥാപാത്രമായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

അശ്ലീല സിനിമകളിലൂടെ ലോക പ്രശസ്തയായ ഇന്ത്യക്കാരിയാണ് സണ്ണി ലിയോണ്‍. ജിസം 2 എന്ന ചൂടന്‍ സിനിമയിലൂടെയായിരുന്നു സണ്ണി ലിയോണിന്റെ ബോളിവുഡിലെ അരങ്ങേറ്റം.

Ragini MMS 2

ജിസം 2 പോലെത്തന്നെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് 'ഉയരുന്ന' സിനിമ തന്നെയായിരിക്കും രാഗിണി എംഎംഎസിന്റെ രണ്ടാം ഭാഗവും എന്നാണ് കരുതുന്നത്. ഇതിനകം തന്നെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചനയും ഇതു തന്നെയാണ്. മുമ്പിറിങ്ങിയ ചില ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.

വാരാന്ത്യം ചെലവഴിക്കുന്ന ദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് രാഗിണി എംഎംഎസ് 2 ന്റെ പ്രമേയം. സെക്‌സും ഹൊററും തന്നെയായിരിക്കും സിനിമയുടെ പ്രധാന ആകര്‍ഷണം.

ബാലാജി മോഷന്‍ പിക്‌ചേഴ്‌സിന്റേയും എഎല്‍ടി എന്റര്‍ടെയ്ന്‍മെന്റിന്റേയും ബാനറില്‍ ഏക്ത കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഗിണി എംഎംഎസ് സംവിധാനം ചെയ്ത ഭൂഷണ്‍ പട്ടേല്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകന്‍.

2014 ജനുവരി 17 നാണ് സിനിമ റിലീസ് ചെയ്യുക. പ്രക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. അപ്പോള്‍ സിനിമ എത്രത്തോളം സംഭവമാകും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 3ഡി ഫോര്‍മാറ്റിലാണ് ചിത്രം തീയ്യറ്ററുകളില്‍ റിലീസ് ചെയ്യുക. സണ്ണി ലിയോണിനെ 3ഡി ആയി കാണാം എന്ന ഒരു മെച്ചം കൂടി ഉണ്ടാകും ഈ സിനിമക്ക്.

<center><center><center><center><center><iframe width="600" height="450" src="//www.youtube.com/embed/PywvHi35zcg" frameborder="0" allowfullscreen></iframe></center></center></center></center></center>

English summary
Fear gets sexy' this winter, says the trailer of Ragini MMS 2. This is an upcoming thriller-horror film starring Sunny Leone in the lead role. Sunny, who is porn-star turned actress, does keep up to her 'sex symbol' image in the trailer of the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam