»   » യുവാക്കള്‍ ഹജ്ജിനും ഉംറയ്ക്കു പോകരുതെന്ന് റഹ്മാന്‍, കാരണം അറിയേണ്ടേ ??

യുവാക്കള്‍ ഹജ്ജിനും ഉംറയ്ക്കു പോകരുതെന്ന് റഹ്മാന്‍, കാരണം അറിയേണ്ടേ ??

Posted By: Nihara
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഹരമായി മാറിയ നായകനായിരുന്നു റഹ്മാന്‍. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ഈ കലാകാരന് ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരത്തിന് രണ്ടാം വരവിലും ശക്തമായ കഥാപാത്രങ്ങളെയാണ് ലഭിച്ചത്. വിവാദമായേക്കാവുന്ന ഒരു പ്രസ്താവനയുമായാണ് താരം ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്.

പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്. യുവാക്കള്‍ ഹജ്ജിനും ഉംറയ്ക്ക് പോകുന്നതിനെക്കുറിച്ച് അത്ര താല്‍പര്യമില്ല താരത്തിന്. ഫാഷന്‍ പോലെ പോയി വരാനുള്ള സ്ഥലമുള്ള അജ്മീറെന്നും റഹ്മാന്‍ പറയുന്നു.പ്രായം കൂടുമ്പോഴാണ് മനുഷ്യര്‍ക്ക് പക്വതയുണ്ടാവുന്നത്. പക്വതയെത്താതെ ഇത്തരത്തിലുള്ള യാത്രകള്‍ നടത്തുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് റഹ്മാന്‍ പറയുന്നു. വിവാദമായേക്കാവുന്ന പ്രസ്താവനയാണ് താന്‍ പറയുന്നതെന്ന ബോധത്തോടെയാണ് താരം ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.

യുവാക്കള്‍ ഹംജ്ജിനും ഉംറയ്ക്കു പോകുന്നതിനോട് താല്‍പര്യമില്ല

യുവതലമുറ ഹജ്ജിനും ഉംറയ്ക്കും പോകുന്നതിനോട് യോജിപ്പില്ലെന്ന് റ്ഹ്മാന്‍ പറയുന്നു. പക്വതയെത്താത്ത പ്രായത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ കാര്യമില്ലെന്നാണ് താരം പറയുന്നത്.

ജീവിതത്തില്‍ മാറ്റം ഉണ്ടാവണം

പ്രായം കൂടുന്നതിന് അനുസരിച്ചാണ് മനുഷ്യര്‍ക്ക് പക്വത ഉണ്ടാവുന്നത്. ഹജ്ജിനും ഉംറയ്ക്കുമൊക്കെ പോയിക്കഴിഞ്ഞാല്‍ ജീവിതത്തിലും അതിന്റേതായ മാറ്റം വേണം. അതു കൊണ്ടു തന്നെ മുതിര്‍ന്നു കഴിഞ്ഞാലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്.

വിവാദമായേക്കാവുന്ന പ്രസ്താവന

വിവാദമായേക്കാവുന്ന പ്രസ്താവനയാണ് തന്റേതെന്ന ബോധ്യത്തോടെയാണ് റഹ്മാന്‍ ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരമോരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.

അജ്മീര്‍ യാത്രയെക്കുറിച്ച്

പത്തു വര്‍ഷം മുന്‍പ് പ്ലാന്‍ ചെയ്ത അജ്മീര്‍ യാത്ര താന്‍ ഈയ്യിടെയാണ് നടത്തിയതെന്നും റഹ്മാന്‍ പറയുന്നു. രണ്ടു വെള്ളിയാഴ്ചകളുള്‍പ്പടെ എട്ടു ദിവസമുള്ള യാത്രയായിരുന്നു താന്‍ നടത്തിയത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഗ്രഹിച്ചിരുന്ന കാര്യം

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഗ്രഹിച്ചിരുന്നൊരു കാര്യമാണ് അജ്മീര്‍ യാത്രയിലൂടെ സഫലമായതെന്നും താരം പറയുന്നു. പടച്ചവനാണ് തനിക്ക് ഇത്തരത്തിലൊരു അവസരം ഒരുക്കിത്തന്നതെന്നും റഹ്മാന്‍ പറയുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ റഹ്മാന്‍. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റഹ്മാന്റെ സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരുന്നൊരു സമയം മലയാള സിനിമയിലുണ്ടായിരുന്നു. ശോഭന, കാര്‍ത്തിക, രോഹിണി തുടങ്ങിയവരുമായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

English summary
Rahman is talking about hajj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam