ചങ്ങമ്പുഴയായി രാഹുല്‍ ഈശ്വര്‍ വരുന്നു

കവിത്വമാണ് ചങ്ങമ്പുഴയെ പ്രശസ്തനാക്കിയതെങ്കില്‍ വിവാദങ്ങളാണ് രാഹുല്‍ ഈശ്വറിനെ ഓണ്‍ലൈന്‍ മീഡിയയില്‍ പരിചിതനാക്കിയത്. യൂ ട്യൂബിലും ഗൂഗിളിലും രാഹുല്‍ ഈശ്വര്‍ വളരെ പ്രശസ്തനാണ്. ശബരിമല തന്ത്രി വിവാദത്തിലൂടെ ദിവസങ്ങളോളം രാഹുല്‍ ഈശ്വര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. രാഹുല്‍ ഈശ്വറിന്റെ ആദ്യ ചിത്രമല്ല രമണന്‍. കുട്ടിക്കാലത്ത് പല സിനിമകളിലും താന്‍ ബാലതാരമായി മുഖം കാണിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദ ധാരിയാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ സംസ്ഥാന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി സിനിമാ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം അഭിനയരംഗത്തെത്താന്‍ കഴിയുന്നില്ലെന്നാണ് രാഹുലിന്റെ പരാതി.
ചങ്ങമ്പുഴയുടെ ജീവിതം പ്രമേയമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications











