»   » ഹോളിവുഡ് താരങ്ങളെ അമ്പരപ്പെടുത്തിയ പൃഥ്വിരാജ്, വിമര്‍ശിക്കുന്നവര്‍ ഇതുംകൂടി അറിയണം!

ഹോളിവുഡ് താരങ്ങളെ അമ്പരപ്പെടുത്തിയ പൃഥ്വിരാജ്, വിമര്‍ശിക്കുന്നവര്‍ ഇതുംകൂടി അറിയണം!

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെക്കുറിച്ച് നിരവധി തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് വളരെ പെട്ടെന്നാണ് ട്രോളുകള്‍ പുറത്തിറക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു താരം എന്ന വിശേഷണമാണ് ട്രോളര്‍മാര്‍ പൃഥ്വിക്ക് ചാര്‍ത്തി നല്‍കിയിട്ടുള്ളത്.

അച്ഛനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന താരപുത്രന്‍, മകനെ വിട്ട് എങ്ങോട്ടുമില്ലെന്ന് താരവും, ചിത്രം വൈറല്‍

കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും കങ്കണ അത് ചെയ്തു, അതും ക്യാമറയ്ക്ക് മുന്നില്‍!

തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ട്രോളുകളും വളരെ പോസിറ്റീവായെടുത്ത് ആസ്വദിക്കാറുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ പൃഥ്വി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ട്രോളര്‍മാരോട് വളരെ പോസിറ്റീവായി സീപിക്കുന്ന താരം കൂടിയാണ് പൃഥ്വിരാജ്.

ഹോളിവുഡ് താരങ്ങളെ അമ്പരപ്പിച്ചു

പൃഥ്വിരാജിനെ നായകനാക്കി ജിനു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ആദം ജോണ്‍. ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിരുന്നത് വിദേശത്തായിരുന്നു. ചിത്രത്തില്‍ ചില ഹോളിവുഡ് താരങ്ങളും അഭിനയിച്ചിരുന്നു.

ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ നമിച്ചു

പൃഥ്വിയുടെ ഇംഗ്ലീഷ് പരിഞ്ജാനത്തിനു മുന്നില്‍ മുന്നില്‍ ഹോളിവുഡ് താരങ്ങള്‍ വരെ അമ്പരന്നതായി കൂടെ അഭിനയിച്ച താരം വെളിപ്പെടുത്തുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രാഹുല്‍ മാധവ് ആദമിന്റെ ലൊക്കേഷന്‍ അനുഭവങ്ങളെക്കുറിച്ച് വിവരിച്ചത്.

തെറ്റ് ചൂണ്ടിക്കാണിച്ചു

ചിത്രത്തില്‍ പോലീസുകാരനായി അഭിനയിക്കാനെത്തിയ ഹോളിവുഡ് താരത്തിന്റെ ഡയലോഗിനിടയിലെ വ്യാകരണ പിശക് പൃഥ്വിയാണ് തിരുത്തിയത്. ഇത് കണ്ട് താരം അമ്പരന്നിരുന്നുവെന്നും താരം പറയുന്നു.

സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നു

സിനിമയ്ക്ക് വേണ്ടി ഏത് തരത്തിലുള്ള കഠിനാധ്വാനവും ചെയ്യാന്‍ തയ്യാറുള്ള താരമാണ് പൃഥ്വിരാജ്. തികഞ്ഞ പ്രൊഫഷനിലിസ്റ്റാണ് പൃഥ്വിയെന്നും രാഹുല്‍ പറയുന്നു.

മികച്ച പ്രതികരണം നേടി മുന്നേറുന്നു

പൃഥ്വിരാജ്, നരേന്‍, ഭാവന, മിഷ്ടി ചക്രവര്‍ത്തി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

മകളെയും ട്രോളി

പിറന്നാള്‍ ആശംസയക്കൊപ്പമാണ് പൃഥ്വിരാജ് മകള്‍ അലംകൃതയുടെ ചിത്രം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു.

English summary
Rahul Madhav about Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam