»   » മമ്മൂട്ടിയുടെ സൂപ്പര്‍ ക്ലിക്ക്, റായി ലക്ഷ്മിയുടെ വൈറലായ ചിത്രത്തിന് പിന്നില്‍ മെഗാസ്റ്റാര്‍!

മമ്മൂട്ടിയുടെ സൂപ്പര്‍ ക്ലിക്ക്, റായി ലക്ഷ്മിയുടെ വൈറലായ ചിത്രത്തിന് പിന്നില്‍ മെഗാസ്റ്റാര്‍!

Written By:
Subscribe to Filmibeat Malayalam

സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ റായി ലക്ഷ്മിയും എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ സെറ്റിലെത്തിയതിനെക്കുറിച്ച് താരവും വ്യക്തമാക്കിയിരുന്നു.ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. സാരിയണിഞ്ഞ് കുറിയും തൊട്ട് മുല്ലപ്പൂ വെച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു താരം പുറത്തുവിട്ടത്.

ആര്യയോടുള്ള മത്സരാര്‍ത്ഥിയുടെ പെരുമാറ്റം ശരിയല്ലെന്ന് അവതാരകയുടെ വെളിപ്പെടുത്തല്‍!


റായി ലക്ഷമി പങ്കുവെച്ച ചിത്രങ്ങളില്‍ സൂര്യനെ വിഴുങ്ങുന്ന തരത്തിലുള്ളൊരു ചിത്രവുമുണ്ടായിരുന്നു. മമ്മൂട്ടിയാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. അഭിനയത്തില്‍ മാത്രമല്ല ഫോട്ടോഗ്രാഫിയിലും താല്‍പര്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നല്ലൊരു ഫോട്ടോഗ്രാഫറാണ് താനെന്ന് ഇത്തവണ താരം തെളിയിച്ചിരിക്കുകയാണ്. കാറുകളോടും ഡ്രൈവിങങിനോടുമുള്ള മെഗാസ്റ്റാറിന്‍രെ താല്‍പര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മകനായ ദുല്‍ഖര്‍ സല്‍മാനും ഇത്തരം കാര്യങ്ങളില്‍ ഏറെ താല്‍പര്യമാണ്.


Rai Lakshmi

പരുന്ത്, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം റായി ലക്ഷ്മി യും അഭിനയിച്ചിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.ഹരി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നാടന്‍ കഥാപാത്രമായി എത്തുകയാണ് താരം. കൃഷ്ണപുരം എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നതെന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്.

English summary
Rai Lakshmi about Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X