»   » സത്യയില്‍ ജയറാമന്റെ നായികമാരായി ലക്ഷ്മി റായ് യും നിഖിതയും

സത്യയില്‍ ജയറാമന്റെ നായികമാരായി ലക്ഷ്മി റായ് യും നിഖിതയും

By: Sanviya
Subscribe to Filmibeat Malayalam

ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യ. ചിത്രത്തില്‍ ജയറാമിന് രണ്ട് നായികമാരാണ്. റായ് ലക്ഷ്മിയും നിഖിതയും. കൊച്ചിയിലും പോണ്ടി ചേരിയിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

എകെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷെഹനാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ഷാഹിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം.

nikitha-lakshmirai

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായ ആടുപുലിയട്ടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തില്‍ ഷീലു എബ്രഹാമാണ് ജയറാമിന്റെ നായികയായി എത്തുന്നത്.

ബാഹുബലിയ്ക്ക് ശേഷം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

English summary
Rai Lakshmi, Nikhitha in Diphan's next film Sathya.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam