»   »  ജയറാമിന്റെ നായികയാകാന്‍ റായ് ലക്ഷ്മി ഇല്ല, പകരം റോമ

ജയറാമിന്റെ നായികയാകാന്‍ റായ് ലക്ഷ്മി ഇല്ല, പകരം റോമ

Written By:
Subscribe to Filmibeat Malayalam

'ആടു പുലിയാട്ടം' എന്ന ചിത്രത്തിന് ശേഷം ജയറാം, ദീപന്‍ സംവിധാനം ചെയ്യുന്ന 'സത്യ'യിലാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ജയറാമിന്റെ നായികമാരായി നിഖിതയെയും റായ് ലക്ഷ്മിയെയുമാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു നായിക നിരയില്‍ നിന്ന് റായ് ലക്ഷ്മി പിന്മാറിയെന്ന്. കാരണം വ്യക്തമാക്കിയിട്ടില്ല.

ജയറാമിന്റെ നായികയാകാന്‍ റായ് ലക്ഷ്മി ഇല്ല, പകരം റോമ

റായി ലക്ഷ്മി ചിത്രത്തില്‍ നിന്നും പിന്മാറി എന്നാണ് കേള്‍ക്കുന്നത്. അതിന്റെ കാരണം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല


ജയറാമിന്റെ നായികയാകാന്‍ റായ് ലക്ഷ്മി ഇല്ല, പകരം റോമ

എന്തായാലും റായ് ലക്ഷ്മിയ്ക്ക് പകരം മറ്റൊരു നായികയെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിക്കഴിഞ്ഞു. തുടക്കകാലത്ത് മലയാളി മനസ്സില്‍ ഒരു കുസൃതിക്കാരിയായി കടന്നുകൂടിയ റോമ അന്‍സാരി.


ജയറാമിന്റെ നായികയാകാന്‍ റായ് ലക്ഷ്മി ഇല്ല, പകരം റോമ

സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത റോമ 'നമസ്‌തേ ബാലി' എന് ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു. അതിന് ശേഷം മറ്റൊരു ചിത്രത്തില്‍ കണ്ടിരുന്നില്ല. 'സത്യ' റോമയ്ക്ക് നല്ലൊരു തിരിച്ചുവരവ് ഒരുക്കും എന്ന് പ്രതീക്ഷിക്കാം.


ജയറാമിന്റെ നായികയാകാന്‍ റായ് ലക്ഷ്മി ഇല്ല, പകരം റോമ

ഷെഹനാസ് മൂവി ക്രിയേഷന്റെ ബാനറില്‍ ഫിറോസ് ഷഹീദാണ് 'സത്യ' നിര്‍മിയ്ക്കുന്നത്. ത്രില്ലിങായ ഒരു റോഡ് മൂവിയാണ് ചിത്രമെന്നാണ് സൂചന. ദീപന്റെ 'പുതിയ മുഖ'ത്തിലൂടെ ശ്രദ്ധേയനായ ഭരണി കെ ധരനാണ് ഈ ചിത്രത്തിനും ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.


English summary
In the film Sathya to be directed by Deepan with Jayaram in the lead, Rai Laxmi has withdrawn from the role she was supposed to do. With this, the lot has fallen on Roma. Nikitha is another actress in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam