»   » മണ്‍സൂണ്‍ മറന്ന് തിയറ്ററുകള്‍ സജീവം

മണ്‍സൂണ്‍ മറന്ന് തിയറ്ററുകള്‍ സജീവം

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം മലയാളത്തില്‍ തിയറ്ററുകളെ സജീവമാക്കിയത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം തന്നെ രഞ്ജിത്ത് സാന്നിദ്ധ്യവും കൂടിയാണ് സ്പിരിറ്റിനെ സജീവമാക്കിയത്. സാമൂഹ്യപ്രസക്തിയുള്ള സിനിമ എന്ന നിലയില്‍ സ്പിരിറ്റിനെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാരും സഹകരിച്ചു.

സ്പിരിറ്റിനുശേഷം തിയറ്ററിലെത്തിയ ഉസ്താദ് ഹോട്ടല്‍, നമ്പര്‍ 66 മധുരബസ്സ്, നമുക്ക് പാര്‍ക്കാന്‍ ഏറ്റവും ഒടുവിലായ് തട്ടത്തില്‍ മറയത്ത് എന്നീ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരി ക്കുന്നു. ഏറ്റവും ഒടുവിലായി ഇറങ്ങിയ തട്ടത്തില്‍ മറയത്ത് കാമ്പസ്‌യുവത്വം ഏറ്റെടുത്തുകഴിഞ്ഞു.

മോഹന്‍ലാല്‍ ചിത്രങ്ങളായ ഗ്രാന്‍ഡ്മാസ്‌റര്‍, സ്പിരിറ്റ്, ദിലീപിന്റെ മായാമോഹിനി എന്നീ ചിത്രങ്ങള്‍ ഒഴിച്ചാല്‍ പുതിയ തലമുറ ചിത്രങ്ങള്‍ മാത്രമാണ് വിജയം കണ്ടത്. പൊതുവേ മലയാളത്തില്‍ ഓഫ് സീസണായ ജൂണ്‍ ജൂലായ് മാസങ്ങളില്‍ തീയറ്ററുകള്‍ ഇത്രയും തിരക്ക് അഭിമുഖീകരിക്കുന്നത് ഏറെ കാലത്തിന് ശേഷമാണ്.

സിനിമയിലെ മാറ്റങ്ങള്‍ പ്രേക്ഷകനെ സ്വാധീനിച്ചതോടെ പുതുമകള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലിലാണ് മലയാളസിനിമ. സൂപ്പര്‍താരങ്ങളല്ല പ്രമേയവും ട്രീറ്റ്‌മെന്റുമാണ് സിനിമയിലേക്ക് തങ്ങളെ ആകര്‍ഷിക്കുന്നതെന്ന് പ്രഖ്യാപിക്കുകയാണ് പ്രേക്ഷകര്‍ ഈ സിനിമകളിലൂടെ.

ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിംഗല്‍, നിവിന്‍ പോളി, നിത്യമേനോന്‍, ഇഷ, അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍, അനൂപ്‌മേനോന്‍, വിനീത് ശ്രീനിവാസന്‍, തിലകന്‍ തുടങ്ങിയവരാണ് മണ്‍സൂണ്‍ സീസണിലെ താരങ്ങളായി തിളങ്ങി നില്‍ക്കുന്നത്. മല്ലികയും ലെനയുമാണ് മറ്റ് രണ്ട് ട്രെന്റ് ഐക്കണുകള്‍.തിരക്കഥാരംഗത്തും ക്യാമറയുടെ പിന്നിലും സംഗീത സംവിധാനത്തിലും പുതുമകളുടെ നിറവ് തിരിച്ചറിയാന്‍ സാധിക്കും.

മണ്‍സൂണ്‍ പിന്നിട്ട് പുതുമകളുടെ വിജയഭേരി നിലനില്‍ക്കാന്‍ തന്നെയാണ് സാദ്ധ്യത.ഗുണത്തിലും എണ്ണത്തിലും വിജയഗണത്തിലും മലയാളം രക്ഷപെടുന്നു എന്നു പറയുമ്പോള്‍ തന്നെ ആരുമറിയാതെ ചില സിനിമകള്‍ കടന്നുപോകുന്നുമുണ്ട്.

English summary
Mollywood has seen an unprecedented boom in the first half of 2012, producing 2 Blockbusters, a Super Hit and 6 Hits in 6 months

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam