»   » ശ്രീശാന്ത് ബിജെപിക്കാരനായത് കൊണ്ടാണോ വിവേചനം!സിനിമയുടെ മാര്‍ക്കറ്റിങ്ങിന് ആരും തയ്യാറാവുന്നില്ല!!

ശ്രീശാന്ത് ബിജെപിക്കാരനായത് കൊണ്ടാണോ വിവേചനം!സിനിമയുടെ മാര്‍ക്കറ്റിങ്ങിന് ആരും തയ്യാറാവുന്നില്ല!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല സിനിമയുടെ എല്ലാ മേഖലയിലെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. അതിനിടെ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമ ടീ ഫൈവ് ന്റെ സംവിധായകന്‍ പുതുമുഖങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്.

മമ്മുട്ടിയുടെ ഗുണ്ട വേഷം രാജ തിരിച്ചു വരുന്നു!അതും ഈ ചിത്രത്തില്‍,പുലിമുരുകന്‍ ടീമിന്റെ പുതിയ സിനിമ

പുതുമുഖങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നത് ട്രെയിന് തല വെക്കുന്നത് പോലെയാണെന്ന് ടീം ഫൈവിന്റെ സംവിധായകനായ രാജ് സക്കറിയ പറയുന്നു. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ചെയ്യാനോ പോസ്റ്റര്‍ ഒട്ടിക്കനോ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ശ്രീശാന്ത് ബിജിപിക്കാരനായത് കൊണ്ടാണോ ഇങ്ങനെ ഒരു വിവേചനം നടക്കുന്നതെന്ന് അറിയില്ലെന്നും ഇനിവല്ല കോണ്‍ഗ്രസുകാരനോ ഇടതുപക്ഷക്കാരനോ ആയെന്നും വരാം. വിളിച്ച് പറഞ്ഞിട്ട് പോലും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്നും കൈയില്‍ നിന്നും കാശ് മുടക്കി വെച്ച ഫഌക്‌സ് ബോര്‍ഡുകള്‍ മാത്രമെ ഇപ്പോഴുള്ളു എന്നും സംവിധായകന്‍ പറയുന്നു. എറണാകുളം ജില്ലയില്‍ സിനിമയുടെ പോസ്റ്റര്‍ ഇല്ലെന്നും രാജ് പറയുന്നു.

 team-5-film

സിനിമയെ തകര്‍ക്കാന്‍ എന്തെങ്കിലും ഗൂഢനീക്കം ഇതിന് പിന്നില്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കണമനമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തങ്ങള്‍ക്ക് തന്നെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അധികാരമില്ലെന്നും അങ്ങനെ ചെയ്താല്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും സംവിധായകന്‍ പറയുന്നു. മുമ്പ് താന്‍ സംവിധാനം ചെയ്ത പൈസ പൈസ എന്ന ചിത്രത്തിന്റെ അവസ്ഥയും ഇത് തന്നെയായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്.

വളിഞ്ഞ ലൈവ് നിര്‍ത്തിക്കുടെ! ഫേസ്ബുക്ക് ലൈവില്‍ ചൊറിയാന്‍ വന്ന ആരാധകന് സുരഭിയുടെ കിടിലന്‍ മറുപടി!

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിക്കി ഗില്‍റാണിയാണ് ശ്രീശാന്തിന്റെ നായികയായി അഭിനയിക്കുന്നത്. നിക്കിയ്ക്ക് പുറമെ പേളി മാണി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Raj Zachariah about his film Team 5

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam