»   » 'കാമുകിമാര്‍ അകലെ നില്‍ക്കുമ്പോള്‍ കല്‍ക്കണ്ടം പോലെ, അടുത്തു നില്‍ക്കുമ്പോള്‍ ചൊറിയന്‍പുഴു'

'കാമുകിമാര്‍ അകലെ നില്‍ക്കുമ്പോള്‍ കല്‍ക്കണ്ടം പോലെ, അടുത്തു നില്‍ക്കുമ്പോള്‍ ചൊറിയന്‍പുഴു'

Posted By:
Subscribe to Filmibeat Malayalam

ലാല്‍ ജോസിന്റെ പ്രിയശിഷ്യന്‍ രഘുരാമ വര്‍മ ആദ്യമായി സംവിധാനം ചെയ്യുന്ന രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മുഴുനീളെ ഹാസ്യമാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ട്രെയിലര്‍.

ഒരുമിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചാക്കോച്ചനും ആസിഫും തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. കഥയുടെ ഒരു പിടിയും നല്‍കാതെയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ചാക്കോച്ചന്റെയും ആസിഫിന്റെയും നായികമാരായി നിക്കി ഗല്‍റാണിയും അനുശ്രീയും എത്തുന്നു.


rajamma-at-yahoo

ഇവരെ കൂടാതെമാമൂക്കോയ, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, നോബി, സേതു ലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ എം സിന്ധുരാജാണ് ഈ ചിത്രത്തിനും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


എസ് കുമാര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വ്വഹിയ്ക്കുന്നു. എടിഎം വെല്‍ഫ്‌ളോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേശ് നമ്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രം ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് വിതരണത്തിനെത്തിയ്ക്കുന്നത്. നവംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും


English summary
The trailer of Kunchacko Boban and Asif Ali's upcoming comedy family entertainer 'Rajamma at Yahoo' (Rajamma Yahoo) was released on 12 November.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam