»   » ബാഹുബലിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച വിഘ്‌നേഷ് ശിവന് രാജമൗലി നല്‍കിയ മറുപടി എന്താണെന്നറിയുമോ??

ബാഹുബലിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച വിഘ്‌നേഷ് ശിവന് രാജമൗലി നല്‍കിയ മറുപടി എന്താണെന്നറിയുമോ??

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ തന്നെ മാറ്രി മറിച്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ബാഹുബലിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച സംവിധായകന്‍ വിഘ്‌നേഷ് ശിവന് മറുപടിയുമായി സംവിധായകന്‍ രാജമൗലി. സിനിമയുമായി ബന്ധപ്പെട്ട് അഞ്ച് തെറ്റുകളാണ് വിഘ്‌നേഷ് ചൂണ്ടിക്കാണിച്ചിരുന്നത്.

സാധാരണയായി തന്റെ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ മുഖം തിരിക്കുകയാണ് സംവിധായകര്‍ ചെയ്യുന്നത്. എന്നാല്‍ രാജമൗലി അത്തരത്തിലുള്ള സംവിധായകനല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവയ്ക്ക് മറുപടിയുമായാണ് രാജമൗലി രംഗത്തെത്തിയിട്ടുള്ളത്.

ബാഹുബലിയെ വിമര്‍ശിച്ച സംവിധായകന്‍

ബാഹുബലിയെക്കുറിച്ച് രസകരമായ വിമര്‍ശനങ്ങളുമായാണ് യുവ സംവിധായകന്‍ വിഘ്നേഷ് ശിവ രംഗത്തു വന്നിട്ടുള്ളത്. ചിത്രത്തിന്റെ ടിക്കറ്റ് തുകയായ 120 രൂപ കുറവാണ്. വെറും 120 രൂപ മുടക്കി ഇത്രയും വലിയൊരു കാഴ്ചാനുഭവം സമ്മാനിക്കുക. ഒരു കലക്ഷന്‍ ബോക്‌സോ അല്ലെങ്കില്‍ നിര്‍മാതാവിന്റെ അക്കൗണ്ട് നമ്പറോ തന്നിരുന്നെങ്കില്‍ കുറച്ചുകൂടി പൈസ കൊടുക്കാമെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തിരുന്നു.

ചരിത്രമായ റെക്കോര്‍ഡുകള്‍ തിരുത്താന്‍ എത്ര വര്‍ഷമെടുക്കും

സിനിമയുടെ ദൈര്‍ഘ്യം തീരെ കുറഞ്ഞുപോയി. മൂന്നുമണിക്കൂറുകള്‍ കൊണ്ട് ഇതുപോലൊരു ചിത്രം തീര്‍ന്നുപോകാന്‍ ആരും ആഗ്രഹിക്കില്ല. കൂടുതല്‍ പെര്‍ഫക്ഷനും ഡീറ്റെയ്ലിങും ചിത്രത്തിനുണ്ട്. ഇത് മറ്റു സംവിധായകരുടെ ആത്മവിശ്വാസവും, തലക്കനവും തകര്‍ക്കും. കണ്‍ക്ലൂഷന്‍ ആകാന്‍ പാടില്ലായിരുന്നു. ഇനിയുമൊരു പത്തുഭാഗങ്ങളെങ്കിലും വരണമായിരുന്നു. റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തു. ഇന്ത്യന്‍ സിനിമയുടെ ചരിത്രമായ ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനി എത്ര വര്‍ഷം കാത്തിരിക്കണമെന്ന ചോദ്യവും വിഘ്നേഷ് ഉന്നയിച്ചിട്ടുണ്ട്.

വിഘ്നേഷിന് രാജമൗലി നല്‍കിയ മറുപടി അറിയൂ

വിഘന്ഷിന്‍രെ ട്വീറ്റുകള്‍ കണ്ട രാജമൗലി തിരിച്ചും ട്വീറ്റ് നല്‍കിയിട്ടുണ്ട്. തന്‍രെ സിനിമയ്ക്ക് നേരെ ഉന്നയിച്ച വിമര്‍ശനത്തിന് നേരെ വളരെ പോസിറ്റീവായാണ് സംവിധായകന്‍ പ്രതികരിച്ചിട്ടുള്ളത്. മറ്റ് സംവിദായകര്‍ക്കും ഈ മാതൃക പിന്തുടരാവുന്നതാണ്.

റെക്കോര്‍ഡ് നേട്ടവുമായി പ്രദര്‍ശനം തുടരുന്നു

1000 കോടി ഗ്രോസ് കളക്ഷനായി നേടിയ ആദ്യ ഇന്ത്യന്‍ സിനിമ. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്ന് ചിന്തിക്കുന്നിടത്ത് ഒരു പ്രാദേശിക ഭാഷാ ചിത്രം സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടം. ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തിന് പുത്തന്‍ ഉണര്‍വായാണ് ബാഹുബലി ഇന്ത്യയിലും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ നിന്ന് 1000 കോടി സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകനായി എസ് എസ് രാജമൗലി മാറി.

പികെയുടെ കളക്ഷനെയും മറി കടന്നു

ആമിര്‍ഖാന്‍ ചിത്രമായ 'പികെ'യുടെ ആജീവനാന്ത കളക്ഷനെ 'ബാഹുബലി 2' മറികടന്നു. പികെയുടെ ആജീവനാന്ത ആഗോള കളക്ഷന്‍ 743 കോടി ആയിരുന്നെങ്കില്‍ ഒരാഴ്ച തികയും മുന്‍പേ ലോകമെമ്പാടും റിലീസ് ചെയ്ത 6500 സ്‌ക്രീനുകളില്‍ നിന്ന് എണ്ണൂറ് കോടി കളക്ഷനിലെത്തി.
തെലുങ്കിനൊപ്പം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 375 കോടിയാണ് ആറ് ദിവസംകൊണ്ട് നേടിയത്. നാല് ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചിത്രം നേടിയത് 624 കോടിയാണ്.

English summary
Rajamouli gives reply to Vignesh Shivan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam