»   » രാജമൗലിയുടെ അടുത്ത ചിത്രം മഹാഭാരതം അല്ല!!! മോഹന്‍ലാല്‍ കാത്തിരിക്കണം!!!

രാജമൗലിയുടെ അടുത്ത ചിത്രം മഹാഭാരതം അല്ല!!! മോഹന്‍ലാല്‍ കാത്തിരിക്കണം!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ബിഗ് ബജറ്റ് സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് എന്നിവരെ നായകരാക്കി മഹാഭാരതം ഒരുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ബാഹുബലി പൂര്‍ത്തിയാക്കിയാല്‍ രാജമൗലി തന്റെ മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

ഈച്ചയെ കഥാപാത്രമാക്കി ദൃശ്യ വിസ്മയമൊരുക്കിയ സംവിധായകനാണ് എസ്എസ് രാജമൗലി. ആ ഈച്ചയുമായി വീണ്ടും വിസ്മയം തീര്‍ക്കാനാണ് രാജമൗലിയുടെ അടുത്ത ശ്രമം. മഹാഭാരതത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഈച്ചയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ബാഹുബലി രണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് രാജമൗലിയിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ അവസാനിച്ച് നായകന്‍ പ്രഭാസ് പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ഏപ്രില്‍ 28ന് ബാഹുബലി രണ്ടിന്റെ റിലീസിന് ശേഷമായിരിക്കും ഈച്ച രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ജനത ഗാരേജ്, മനമന്ത, എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ വ്യക്തമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. ജനത ഗാരേജ് 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. രാജമൗലി ചിത്രം മോഹന്‍ലാലിന് തെലുങ്കില്‍ വ്യക്തമായ ഒരു ിരിപ്പിടം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്നാല്‍ അതിനായി അല്പം കാത്തിരിക്കേണ്ട അവസ്ഥയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ബാഹുബലിക്ക് ശേഷം രാജമൗലി മഹാഭാരത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മോഹന്‍ലാലും ആമിര്‍ ഖാനും രജനികാന്തും മുഖ്യവേഷങ്ങളില്‍ എത്തുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രം മാറ്റി വച്ചതോടെ രാജമൗലി ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ ഇനിയും കാത്തിരിക്കണം.

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ രാജമൗലിയും മോഹന്‍ലാലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ രാജമൗലി തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. പിന്നീടായിരുന്നു മഹാഭാരതത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്.

ഇന്ത്യന്‍ സിനിമയിലെ ദൃശ്യ വിസ്മയമായിരുന്നു ഈച്ച. 2012ല്‍ പുറത്തിറങ്ങിയ ഈച്ചയെ നായകനാക്കി പ്രതികാരത്തിന്റേയും പ്രണയത്തിന്റേയും കഥ പറഞ്ഞ ഈച്ച പ്രേക്ഷകര്‍ക്ക് ഒരു അനുഭവമായിരുന്നു. നാനിയും കിച്ച സുധീപും സാമന്തയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 26 മുതല്‍ 40 കോടി വരെയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

മകളെ ഉറക്കുന്നതിനായി അച്ഛന്‍ പറഞ്ഞു കൊടുക്കുന്ന കഥ പോലെയായിരുന്നു ചിത്രത്തിന്റെ വിവരണം. ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദ് ആയിരുന്നു എന്നതും ശ്രദ്ധേയും. ബാഹുബലിയുടെ രചന നിര്‍വഹിച്ചതും അദ്ദേഹമാണ്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ രചന, അഭിനേതാക്കള്‍, ബജറ്റ് തുടങ്ങിയ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബാഹുബലി വലിയൊരു കാത്തിരിപ്പാണ് പ്രേക്ഷകര്‍ക്ക്. 2015 ജൂലൈയിലായിരുന്നു ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബാഹുബലി ദ ബിഗിനിംഗ് റിലീസ് ചെയ്തത്. പിന്നീട് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പായിരുന്നു. കാത്തിരപ്പിനായി ശക്തമായ ഒരു പോയിന്റ് നല്‍കിയാണ് രാജമൗലി ഒന്നാം ഭാഗം അവസാനിപ്പിച്ചതും. ഇതിനിടെ രാജമൗലി നിരവധി സിനിമകള്‍ ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഒടുവില്‍ അത് മഹാഭാരതത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ ഈച്ച് രണ്ടിന് വഴിമാറിയിരിക്കുന്നത്.

English summary
SS Rajamouli may start the second part of Eecha before Mahabharatham source said. The official announcement will be after the release of Bahubali 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam