»   » രാജമൗലിയുടെ മോഹന്‍ലാല്‍ ചിത്രം; ആരും അറിയാത്ത ഒരു സത്യം

രാജമൗലിയുടെ മോഹന്‍ലാല്‍ ചിത്രം; ആരും അറിയാത്ത ഒരു സത്യം

Posted By: AkhilaKS
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി ഒരു മോഹന്‍ലാല്‍ ആരാധകനാണ്. മോഹന്‍ലാലിനെ നായകനാക്കി രാജമൗലി ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ ആര്‍ക്കും അറിയാത്ത ഒരു സത്യം ഉണ്ട്.

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ ആ സത്യം ആരുമറിയാതെ ഒളിഞ്ഞ് കിടപ്പുണ്ട്. എന്താണ് ആ സത്യം എന്നല്ലേ? വളരെ കാലം മുമ്പ് തന്നെ മോഹന്‍ലാലിനെ നായകനാക്കി രാജമൗലി ഒരു ചരിത്ര സിനിമ നിര്‍മ്മിക്കാനായി ആലോചിച്ചിരുന്നു. അതിന് വേണ്ടി ചില വര്‍ക്കുകളും ചെയ്ത് വച്ചിരുന്നതായും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

mohanlalrajamouli

എന്നാല്‍ പ്രിയദര്‍ശന്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമ ഒരുക്കുന്ന കാലത്തായിരുന്നു രാജമൗലിയും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ആലോചനകള്‍ തുടങ്ങുന്നത്. ഇതിനായി ചില സ്‌കെച്ചുകള്‍ തയ്യാറാക്കിയിരുന്നു.കലാസംവിധായകന്‍ സബു സിറിളും ചേര്‍ന്ന് ആ വിഭാഗത്തിന്റെ ചില ജോലികളും തുടങ്ങി വച്ചിരുന്നു.

എന്നാല്‍ ആ ചിത്രം നടക്കാതെ പോയതിനാല്‍ അതിന് വേണ്ടി ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ എല്ലാം കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നത്രേ. മോഹന്‍ലാല്‍ യോദ്ധവായി വരുന്ന ഒരു ഗാന രംഗത്തിലാണ് ഇത് ഉപയോഗിച്ചത്.

English summary
SS Rajamouli says that he wants to work with Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam