»   » കൊച്ചടിയാനില്‍ രജനി ഡബിള്‍ റോളില്‍

കൊച്ചടിയാനില്‍ രജനി ഡബിള്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam

അടുത്ത ചിത്രമായ കൊച്ചടിയാനില്‍ സൂപ്പര്‍താരം രജനികാന്ത് ഡബിള്‍ റോളിലെത്തുമെന്ന് മകളും ചിത്രത്തിന്റെ സംവിധായകയുമായ ഐശ്വര്യ അറിയിച്ചു. ത്രീഡി ചിത്രത്തില്‍ ചക്രവര്‍ത്തിയുടെ വിശ്വസ്തസേവകനായ കൊച്ചടിയാനായും മകന്‍ റാണ എന്ന യുവാവായും സ്‌റ്റൈല്‍ മന്നന്‍ എത്തും.

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു വിശേഷവും ഈ ചിത്രത്തിനുണ്ട്. ശോഭനയുടെ തിരിച്ചുവരവ്. കൊച്ചടിയാന്റെ ജോഡിയായെത്തുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച നായികനടിമാരില്‍ ഒരാളായ ശോഭനയാണ്. റാണയുടെ കാമുകിയായി ദീപികാ പാദുകോണ്‍ എത്തും.

Kochadiyaan

ത്രീഡിയില്‍ വിരിയുന്ന സംഘടന-നൃത്ത രംഗങ്ങള്‍ പുതിയൊരു ദൃശ്യാനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യരുതെന്ന് പിതാവ് എപ്പോഴും പറയാറുണ്ട്. സ്വന്തമായ വഴി കണ്ടെത്തണം. ഞാന്‍ അതിനുള്ള ശ്രമത്തിലാണ്-ഐശ്വര്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

കൊച്ചടിയാന്റെ ഷൂട്ടിങ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ നടന്നിരുന്നു. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. അവതാര്‍ സംവിധായകനായ ജെയിംസ് കാമറൂണ്‍ ഉപയോഗിച്ച പെര്‍ഫോമന്‍സ് ക്യാപ്ചറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൊച്ചടിയാന്‍ ചിത്രീകരിക്കുന്നത്.

English summary
Rajinikanth is playing a double role. One is Kochadaiyaan, a loyal commander of an emperor. And the other is his son Rana,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam