»   » രജനി ആരാധകര്‍ക്ക് നിരാശ, എന്തിരന്‍ 2 ഈ വര്‍ഷമില്ല!!! ദീപാവലിക്ക് ആമിര്‍ ഖാന്‍ മാത്രം!!!

രജനി ആരാധകര്‍ക്ക് നിരാശ, എന്തിരന്‍ 2 ഈ വര്‍ഷമില്ല!!! ദീപാവലിക്ക് ആമിര്‍ ഖാന്‍ മാത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബാഹുബലിക്ക് പിന്നാലെ തെന്നിന്ത്യയില്‍ നിന്നും ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രജനികാന്തിന് നായകനാക്കി ശങ്കര്‍ അണിയിച്ചൊരുക്കുന്ന എന്തിരന്‍ 2. മികച്ച സാങ്കേതിക തികവോടെ ഇറങ്ങുന്ന ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഇറങ്ങുന്ന ചിത്രമാണ്. 

രജനി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. 

ഒക്ടോബര്‍ 18ന് ദീപാവലി റിലീസായി ചിത്രമെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് 2018 ജനുവരി 25ലേക്ക് മാറ്റി വച്ചതായി എന്തിരന്‍ 2ന്റെ സഹനിര്‍മാതാവ് രാജു മലിംഗയാണ് അറിയിച്ചത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരവും ദേശീയ പുരസ്‌കാര ജേതാവുമായ അക്ഷയ്കുമാറാണ്. പ്രേക്ഷകര്‍ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എമി ജാക്‌സണ്‍ ചിത്രത്തില്‍ നായികയായി എത്തുന്നു.

ദീപാവലിക്ക് ആമിര്‍ ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനൊപ്പം രജനികാന്ത് ചിത്രം ബോക്‌സ്ഓഫീസില്‍ പോരടക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇതോടെ അതിനുള്ള അവസരം പ്രേക്ഷകര്‍ക്ക് നഷ്ടമായിരിക്കുകയാണ്.

തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ദംഗലിന് ശേഷം ആമിര്‍ നിര്‍മിക്കുന്ന ചിത്രമാണ്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈശാലി സഹദേവ്, ദംഗല്‍ താര സൈറ വസീം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി താരമായാണ് ആമിര്‍ ചിത്രത്തിലെത്തുന്നത്.

ഓഗസ്റ്റ് റിലീസ് ആയി നിശ്ചയിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കൊണ്ട് ദീപാവലിയ്ക്ക് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഷാരുഖ് ഖാന്‍ ഇംത്യാസ് അലി ചിത്രവും അക്ഷയ് കുമാറിന്റെ ടോയ്‌ലറ്റ് ഏക് പ്രേം കഥയും ആഗസ്റ്റിലാണ് തിയറ്ററിലെത്തുന്നത്.

English summary
Rajanikanth Sankar movie 2.0 release postponed to January 25. The movie first planned to release on Diwali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam