»   » രജപുത്ര രഞ്‌ജിത്‌ സംവിധായകനാവുന്നു

രജപുത്ര രഞ്‌ജിത്‌ സംവിധായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Director
തിരക്കഥാകൃത്തുക്കളും ഛായാഗ്രാഹകരും കലാസംവിധായകരും അഭിനേതാക്കളുമൊക്കെ സംവിധാനരംഗത്തേക്കു കടന്നുവരുന്നത്‌ നമ്മള്‍ എത്രയോ കണ്ടുകഴിഞ്ഞു. എന്നാല്‍ സിനിമാ നിര്‍മ്മാതാവ്‌ സംവിധായകന്റെ തൊപ്പിയണിയുന്ന രീതി അത്ര പരിചിതമല്ല. ഇതാ രജപുത്ര രഞ്‌ജിത്‌ തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സംവിധായകനെ പുറത്തെടുക്കുകയാണ്‌ ബ്ലാക്ക്‌ ബട്ടര്‍ഫ്‌ളൈസ്‌ എന്ന ചിത്രത്തിലൂടെ.

മലയാള സിനിമയിലെ ഏറ്റവും ശക്തമായ നിര്‍മ്മാണ ബാനറുകളിലൊന്നായ രഞ്‌ജിതിന്റെ രജപുത്രയല്ല ഈ ചിത്രത്തിനുവേണ്ടി മുതല്‍ മുടക്കുന്നത്‌ എന്നതും ഒരു പ്രത്യേകതയാണ്‌. രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

കഥയെഴുതുന്നത്‌ ബാലാജി ശക്തിവേല്‍, തിരക്കഥ തീര്‍ക്കുന്നത്‌ ജെ പള്ളാശ്ശേരി, ഗാനങ്ങളൊരുക്കുന്നത്‌ അനൂപ്‌ മേനോന്‍, എംജി ശ്രീകുമാര്‍ ടീം. അനൂപ്‌ തനിക്കു പാരവെക്കുന്നു എന്ന്‌ പറയുന്ന എംജിക്ക്‌ എങ്ങിനെ പാട്ടെഴുത്തില്‍ അനൂപിന്റെ സാന്നിദ്ധ്യം ഉള്‍ക്കൊള്ളാനാവും എന്നത്‌ വേറെക്കാര്യം.

പ്രശസ്‌ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ബ്ലാക്ക്‌ ബട്ടര്‍ഫ്‌ളൈസിന്റെ ചിത്രീകരണം ആഗസ്‌ത്‌ രണ്ടാംവാരം തിരുവനന്തപുരത്ത്‌ ആരംഭിക്കും. നിര്‍മ്മാതാവ്‌ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും തന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍അഭിനയിച്ചുകൊണ്ട്‌ രഞ്‌ജിത്‌ തന്നിലെ അഭിനേതാവിനെ പുറത്തെടുക്കുന്നത്‌ കണ്ടിട്ടുണ്ട്‌.

ഇനി സംവിധായകന്റെ കസേരയിലാണ്‌ രജപുത്ര രഞ്‌ജിത്‌ കണ്ണുനട്ടിരിക്കുന്നത്‌. അത്‌ മണിയന്‍പിള്ളയുടെ ചിലവില്‍ നടക്കാന്‍ പോകുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam