»   » രാജസേനന്റെ ടാക്‌സിയും പഞ്ചറായി

രാജസേനന്റെ ടാക്‌സിയും പഞ്ചറായി

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് സൂപ്പര്‍ഹിറ്റുമാത്രം ചെയ്ത സംവിധായകനായിരുന്നു രാജസേനന്‍. ജയറാമിനെ നായകനാക്കി ചെയ്തതില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റുകള്‍. മിനിമം ഗാരന്റിയുള്ള സംവിധായകരുടെ കൂട്ടത്തില്‍ നിന്ന് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന സംവിധായകനായി രാജസേനന്‍ തരംതാണുപോയി.

ജയറാം കൈവിട്ടതോടെ പലതരത്തില്‍ ശ്രമിച്ചിട്ടും രാജസേനന് ഒരു ഹിറ്റ് ഒരുക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ്‌ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ , പൃഥ്വിരാജ് എന്നിവരെയൊക്കെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒരനക്കവും ഉണ്ടാക്കാന്‍ സാധിച്ചില്ല. സത്യത്തില്‍ ജയറാം ഉപേക്ഷിച്ചതു മാത്രമായിരുന്നോ രാജസേനന്റെ പരാജയ കാരണം?

72 Model

രാജസേനന് ശക്തമായ തിരക്കഥ നല്‍കിയവരായിരുന്നു റാഫി മെക്കാര്‍ട്ടിന്‍. അവര്‍ എഴുതിയ ചിത്രങ്ങളെല്ലാം രാജസേനന്‍ ഗംഭീരമായി ചെയ്തു.

എന്നാല്‍ അവര്‍ സംവിധാനത്തിലേക്കു പോയതോടെ ജയറാമും രാജസേനനെ വിട്ടു. പിന്നീട് പലരെയും മാറി മാറി പരീക്ഷിച്ചെങ്കിലും ഒരു രക്ഷയും കിട്ടിയില്ല. ദിലീപിനെ പോലെ ഹിറ്റൊരുക്കാന്‍ പറ്റുന്ന താരത്തെ കിട്ടിയിട്ടുപോലും വിജയിക്കാന്‍ പറ്റിയില്ല എന്നു പറഞ്ഞാല്‍ സംവിധായകന്റെ പരാജയം തന്നെയായിരുന്നു കാരണം.

കാലത്തിനനുസരിച്ചു മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പുതിയ പുതിയ തിരക്കഥാകൃത്തുക്കളെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഏറ്റവും ഒടുവില്‍ ചെയ്ത 72 മോഡല്‍ ചിത്രവും പരാജയപ്പെട്ടു. യഥാര്‍ഥത്തില്‍ അക്കാലത്ത് ഇറങ്ങേണ്ട ചിത്രമായിരുന്നു അത്. ആര്‍ക്കുവേണ്ടിയാണ് ഇവരൊക്കെ ചിത്രമിറക്കുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല.

ഇവര്‍ക്കൊക്കെ പണമിറക്കുന്ന നിര്‍മാതാക്കളാണ് മലയാള സിനിമയെ തകര്‍ക്കുന്നത്. ചാനല്‍റേറ്റ് കണ്ടാണ് പലരും നിര്‍മാതാക്കളുടെ കുപ്പായമിടുന്നത്. എന്നാല്‍ ചെയ്യുന്നത് നല്ല സിനിമയാകണമെന്ന ബോധമുള്ള ആരും ടാക്‌സി കഥകള്‍ കേട്ടാല്‍ പണം മുടക്കാന്‍ തയ്യാറാകില്ല. രാജസേനനെ പോലെയുള്ളവര്‍ ഇനിയെങ്കിലും സിനിമയെടുക്കാതിരിക്കുകയല്ലേ വേണ്ടത്.

English summary
Rajasenan's movies have failed to make it big at the Box Office. His new venture 72 Model also not bringing back his old glory.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam