»   » 'അമ്മ'യ്ക്ക് അങ്ങനെ കൈവിടാന്‍ സാധിക്കില്ല ദിലീപിനെ... ശക്തമായ ആ ബന്ധത്തിന്റെ കാരണമിതാ!!!

'അമ്മ'യ്ക്ക് അങ്ങനെ കൈവിടാന്‍ സാധിക്കില്ല ദിലീപിനെ... ശക്തമായ ആ ബന്ധത്തിന്റെ കാരണമിതാ!!!

Posted By: Karthi
Subscribe to Filmibeat Malayalam

യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന്റെ കേസ് മലയാള സിനിമയില്‍ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ഈ വിഷയത്തില്‍ ദിലീപിലേക്ക് സംശയത്തിന്റെ വിരല്‍ നീളാന്‍ തുടങ്ങിയതോടെയാണ് സിനിമ മേഖലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകന്‍ തുടങ്ങിയത്. കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സുനില്‍ കുമാറിന്റെ വാക്കുകളാണ് ദിലീപിലേക്ക് സംശയം നീളാന്‍ കാരണമായത്. 

കഴിഞ്ഞ ദിവസം കൊച്ചയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ദിലീപിന് അനുകൂലമായി സംഘടന പ്രതിനിധികള്‍ സംസാരിച്ചത് വിമര്‍ശനത്തിനും ഇടയാക്കിയുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് ഒരിക്കലും ദിലീപിനെ തള്ളിപ്പറയാന്‍ കഴിയില്ല എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജസേനന്‍ രംഗത്തെത്തിയിരിക്കുകയാണ്.

അമ്മയും ദിലീപും

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ അംഗങ്ങളായി സംഘടനയാണ് അമ്മ. എങ്കിലും അമ്മയുടെ പ്രധാന ശക്തി എന്ന് പറയുന്നത് ദിലീപാണ്. സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കി കൊടുത്തതും ദിലീപാണ്. അതുകൊണ്ട് ദിലീപിനെ സംരക്ഷിച്ച് മാത്രമേ അമ്മയ്ക്ക് നില്‍ക്കാന്‍ സാധിക്കു എന്നും സംവിധായകന്‍ രാജസേനന്‍ പറയുന്നു.

ദിലീപ് സുരക്ഷിതന്‍

ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ചുറ്റിലും ഉയരുന്നുണ്ടെങ്കിലും ദിലീപ് ഇപ്പോഴും സുരക്ഷിതനാണെന്ന് രാജസേനന്‍ പറയുന്നു. മാതൃഭൂമി ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.

ട്വന്റി ട്വന്റിയും ദിലീപും

താര സംഘടനയായ അമ്മയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സംഘടനയിലെ താരങ്ങളെ അണിനിരത്തി ഒരു സിനിമ എടുക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. ട്വിന്റി ട്വന്റി എന്ന ആ സിനിമ നിര്‍മിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ഒടുവില്‍ ദിലീപ് മുന്നോട്ട് വരികയായിരുന്നു.

കോടികളുടെ ലാഭം

അമ്മയില്‍ അംഗങ്ങളായ താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമ വന്‍ ബോക്‌സ് ഓഫീസ് ഹിറ്റായി. വലിയ റിസ്‌ക് എടുത്ത് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചത് ദിലീപായിരുന്നു.

തള്ളിപ്പറയാന്‍ ആകില്ല

കോടികളുടെ ഫണ്ട് സംഘടനയ്ക്ക് ഉണ്ടാക്കിക്കൊടുത്തത് ദിലീപാണ്. ദിലീപ് ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണ് അന്ന് ആ ചിത്രം സാധ്യമായത്. അതുകൊണ്ടുതന്നെ അമ്മയ്ക്ക് ദിലീപിനെ സംരക്ഷിച്ച് നിറുത്തേണ്ടി വരും. ദിലീപിനെ പൊതിഞ്ഞേ അമ്മയ്ക്ക് നില്‍ക്കാനാകു എന്നും രാജസേനന്‍ പറയുന്നു.

ഇത്ര പ്രതീക്ഷിച്ചില്ല

ഗണേഷ് കുമാര്‍ പൊതുവേ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണെങ്കിലും മുകേഷിനെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണെന്നും രാജസേനന്‍ പറഞ്ഞു. സൗമ്യനായ കലാകാരനായ ദേവന്‍ ചൂടാകുമെന്ന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അത് ഒഴിവാക്കാമായിരുന്നു

ദിലീപ് സുരക്ഷതിമായ ഒരു സോണിലാണ് നില്‍ക്കുന്നത്. ആരും അദ്ദേഹത്തെ ഇതിലെ പ്രതിയായി കണിക്കാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളോട് ഇത്തരത്തിലൊരു പ്രകടനം വേണ്ടിയിരുന്നു. ദിലീപിനെ സംരക്ഷിക്കാനായി നടത്തുന്ന ഈ ശ്രമം ജനങ്ങളില്‍ സംശയത്തിന് ഇട നല്‍കുമെന്നും രാജസേനന്‍ പറഞ്ഞു.

English summary
Rjasenan revealing the reason why AMMA support Dileep. Dileep help AMMA to get crores of fund through the movie Twenty Twenty. Dileep take the risk of producing and distributing the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam