»   » ടാക്‌സി രാജസേനനെ രക്ഷിക്കുമോ?

ടാക്‌സി രാജസേനനെ രക്ഷിക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Rajasenan
വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് രാജസേനന്‍ എത്തുകയാണ്.തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം സീരിയല്‍ സംവിധാനത്തിലേക്കു പോയിരുന്ന രാജസേനന്‍ തിരിച്ചുവരവിനൊരുങ്ങുന്ന 72 മോഡല്‍ ടാക്‌സി ചിത്രീകരണം പുരോഗമിക്കുന്നു. ടാക്‌സി ഡ്രൈവര്‍മാരായ രണ്ടുതലമുറയുടെ ബന്ധമാണ് ചിത്രത്തിലൂടെ പറയുന്നത്.

പഴയ തലമുറയുടെ പ്രതീകമായ വാസൂട്ടിയും പുതിയ തലമുറയിലെ സാജനും. വാസൂട്ടി ഓടിക്കുന്നത് പഴയ തലമുറയിലെ കാര്‍. സാജന്റെ പുതിയ മോഡലും. വിജയരാഘവനാണ് വാസൂട്ടിയെ അവതരിപ്പിക്കുന്നത്. സാജനെ ഗോവിന്ദ് പത്മസൂര്യയും. മധുവാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീജിത് വിജയ്, നസ്‌റിയ, സോണിയദാസ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ജയറാമിനെ നായകനാക്കി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന രാജസേനന് ജയറാം നഷ്ടമായതോടെ പരാജയങ്ങളുടെ കാലമായിരുന്നു. ഒരുകാലത്ത് ജയറാം- രാജസേനന്‍ ചിത്രമെന്നാല്‍ ബോക്‌സ്ഓഫിസില്‍ ഹിറ്റ് ഉറപ്പായിരുന്നു. എന്നാലിപ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളാണ് ഈ സംവിധായകനെ തേടിയെത്തുന്നത്.

അതിനിടെ സ്വയം നായകനായും രാജസേനന്‍ അരങ്ങേറ്റംകുറിച്ചിരുന്നു. ഭാര്യ ഒന്ന് മക്കള്‍ നാല് എന്ന ചിത്രത്തിലൂടെ. അതും വന്‍പരാജയമായി. കോമഡിക്കു പ്രാധാന്യം നല്‍കി സ്‌മോള്‍  ഫാമിലി ഒരുക്കിയപ്പോള്‍ അതും പരാജയമായി.

ആവര്‍ത്തന വിരസമായതാണ് രാജസേനനേറ്റതിരിച്ചടിയുടെ പ്രധാന കാരണം. കഥ പറയുന്ന രീതിയിലൊന്നും മാറ്റം കൊണ്ടുവരാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല. ഇദ്ദേഹത്തിനായി കഥയൊരുക്കിയിരുന്ന റാഫി മെക്കാര്‍ട്ടിന്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം തുടങ്ങിയതോടെ പുതുമയുള്ള കോമഡിയൊന്നും കൊണ്ടുവരാന്‍ സാധിച്ചില്ല. പുതിയ ചിത്രമെങ്കിലും രാജസേനനു ഗുണമാകുമെന്നു പ്രതീക്ഷിക്കാം.

English summary
Rajasenan is narrating a story in the backdrop of a 1972 model taxi car.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam