twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരെക്കുറിച്ച് ചിന്തിച്ചാല്‍ ടെന്‍ഷന്‍ രാജസേനന്‍

    By Lakshmi
    |

    ചിത്രങ്ങളുമെടുക്കാറുള്ളതെന്ന് പതിവായി സംവിധായകര്‍ പറയാറുള്ള കാര്യമാണ്. ഏതൊരു പുതിയ ചിത്രം പുറത്തിറങ്ങുമ്പോഴും ഇത്തരമൊരു അവകാശവാദം സംവിധായകര്‍ നടത്താറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വ്യത്യസ്തനാണ് സംവിധായകന്‍ രാജസേനന്‍. മലയാളത്തിന് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള രാജസേനന്‍ പറയുന്നത് പ്രേക്ഷകരെക്കുറിച്ച് ചിന്തിക്കാതെ ചിത്രമെടുക്കുമ്പോഴാണ് മനസിന് സ്വസ്ഥത ലഭിയ്ക്കുന്നത് എന്നാണ്.

    പ്രേക്ഷകരെ മുന്നില്‍ക്കണ്ടുകൊണ്ട് ചിത്രമെടുക്കുമ്പോള്‍ ചിത്രം ജനം എങ്ങനെ സ്വീകരിക്കും, തിയറ്ററിലെ പ്രതികരണങ്ങള്‍ എന്തായാരിക്കുമെന്നെല്ലാമുള്ള ചിന്തകള്‍ മനസിനെ അലട്ടിക്കൊണ്ടിരിക്കും. അങ്ങനെയാകുമ്പോള്‍ പലപ്പോഴും ജോലിയില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. എന്നാല്‍ പ്രേക്ഷകരെക്കുറിച്ചുള്ള ചിന്ത മാറ്റിവച്ച് പടമെടുക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും തോന്നില്ല- രാജസേനന്‍ പറയുന്നു.

    Rajasenan

    കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ വൂണ്ടിന്റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താലേഖകരെ കണ്ടപ്പോഴായിരുന്നു രാജസേനന്‍ ഇക്കാര്യം പറഞ്ഞത്.

    വൂണ്ട് എന്ന ചിത്രം പതിവ് രാജസേനന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. 12വയസ്സുള്ള ഗര്‍ഭിണി ആശുപത്രിയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇതൊരു സാമൂഹികപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണെന്നും രാജസേനന്‍ പറഞ്ഞു.

    തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചല്ല, മറിച്ച് തന്നെപ്പോലെ സമാനമനസ്സുള്ളവരുടെ ഉള്ളിലെ മികച്ച സിനിമയുടെ സാക്ഷാത്കാരം എന്ന നിലയാലണ് താനീ ചിത്രത്തെ കാണുന്നതെന്നും രാജസേനന്‍ പറഞ്ഞു.

    English summary
    Wound’ is the new film by the renowned malayalam film director Rajasenan.The film depicts how the girls are getting cheated in their young age
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X