»   » രജത് ഇനി തമിഴിലേക്കൊരു ഗോള്‍ അടിക്കുന്നു

രജത് ഇനി തമിഴിലേക്കൊരു ഗോള്‍ അടിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് ഗോള്‍ അടിച്ചു കൊണ്ട് കടന്നു വന്ന യുവനടന്‍ രജത് മേനോന്‍ 'നിനയ്ത്തത് യാരോ' എന്ന ചിത്രത്തിലുടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നു. പുതുവസന്തം, പൂവേ ഉനക്കാകെ, സൂര്യവംശം, വാനത്തെ പോലെ തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ തമിഴ് ഹിറ്റ് മേക്കറിലൊരാളായി മാറിയ വിക്രമനാണ് രജത്തിന്റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്.

ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ രജത് മേനോന് പിന്നീട് ഐവി ശശി, കമല്‍, രാജസേനന്‍, ജോഷി, ടികെ രാജീവ് കുമാര്‍ തുടങ്ങി പ്രഗത്ഭരായ സംവിധായകരുടെ ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞു.

Ninaythath Yaaro

മലയാളി താരം നിമിഷ സുരേഷാണ് നിനയ്ത്തത് യാരോ എന്ന ചിത്രത്തിന്‍ രജത്തിന്റെ നായിക. കമല്‍ സംവിധാനം ചെയ്ത പച്ചകുതിര എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നിമിഷ മലയാളികള്‍ക്ക് സുപരിചിതയായത് ഷാഫി സംവിധാനം ചെയ്ത മായാവി എന്ന ചിത്രത്തിലൂടെയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിന്‍ ഗോപികയുടെ അനുജത്തിയയാണ് നിമിഷ അഭിനയിച്ചത്.

അഭിഷേക് ഫിലീംസിന്റെ ബാനറില്‍ പി രമേശും ജി ഇമാനുവലും ചേര്‍ന്നാണ് നിനയ്ത്തത് യാരോ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ അമീര്‍, ഇനിയ, മോണിക്ക തുടങ്ങയവര്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

English summary
Rajath Menon debut in Tamil movie named Ninaythath Yaaro directed by Vikraman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam