»   » രാജാവിന്റെ മകന്‍ റീമേക്കുമായി കണ്ണന്താനവും ലാലും

രാജാവിന്റെ മകന്‍ റീമേക്കുമായി കണ്ണന്താനവും ലാലും

Posted By:
Subscribe to Filmibeat Malayalam
Rajavinte Makan
മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് രാജാവിന്റെ മകന്‍, ലാലിനെ സൂപ്പര്‍താരമാക്കിയ ഈ ചിത്രം കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. ഈ ചിത്രമാണ് ലാലെന്ന നടന് പുതിയ താപരിവേഷം നല്‍കിയത്, നെഗറ്റീവ് ടച്ചുള്ള ആ കഥാപാത്രം പറഞ്ഞ മിക്ക ഡയലോഗുകളും ഇന്നും കേരളീയര്‍ മറന്നിട്ടില്ല.

ഇനി മറന്നുതുടങ്ങിയെങ്കില്‍ തന്നെ ഓര്‍പ്പമെടുത്താനായി വിന്‍സെന്റ് ഗോമസ് വീണ്ടുമെത്തുകയാണ്. സഹായി കുമാറിനൊപ്പം തന്നെ. തമ്പി കണ്ണന്താനവും മോഹന്‍ലാലും രാജാവിന്റെ മകന്‍ റീമേക് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള വാര്‍ത്ത.

കുമാറായി സുരേഷ് ഗോപിയാണ് എത്തുന്നത്. അങ്ങനെ വീണ്ടും ഒരു ലാല്‍-സുരേഷ്‌ഗോപി പടം എത്തുകയാണ്, അതും തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍. ഡെന്നിസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഏറെനാളായി റിമേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നുവത്രേ. ഇതിന്റെ അന്തിമഘട്ട ചര്‍ച്ചകള്‍ നടന്നത് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാനിന്റെ സെറ്റില്‍ വച്ചാണെന്നാണ് കേള്‍ക്കുന്നത്.

ഒരു സൂപ്പര്‍ചിത്രം തന്നെയായിരിക്കും പുതിയ രാജാവിന്റെ മകന്‍ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1986ല്‍ റിലീസായ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ഇതിന്റെ രണ്ടാംഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ റീമേക്ക് മതി എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രത്തില്‍ വിന്‍സന്റ് ഗോമസ് അധോലോക നായകനല്ല. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചവനായിട്ടാണ് ഗോമസ് എത്തുന്നത്.

English summary
Mohanlal , Thampi Kannanthanam and Suresh Gopi team again to be together with the remake of superhit movie Rajavinte Makan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam