മോഹന്‍ലാലും രാജീവ്‌നാഥും വീണ്ടും ഒന്നിക്കുന്നു
മോഹന്‍ലാലിനെ നിരവധി ചിത്രങ്ങളില്‍ നായകനാക്കിയ രാജീവ്‌നാഥ് വീണ്ടുമൊരു ചിത്രമൊരുക്കുന്നു. ഇന്ദ്രജിത്ത്, നെടുമുടി, നൈല ഉഷ എന്നിവര്‍ ലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ഈ ചിത്രം ദുബായ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. സുധീപ്കുമാറിന്റെതാണ് കഥ. സുധീപും രാജീവ്‌നാഥും ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങിയ പകല്‍നക്ഷത്രങ്ങള്‍ ആണ് ലാലും രാജീവ്‌നാഥും ഒന്നിച്ച അവസാന ചിത്രം. ലാല്‍ നായകനായ അഹം ആണ് രാജീവ്‌നാഥിനെ ഏറെ പ്രശസ്തനാക്കിയത്. സമാന്തര സിനിമകളിലൂടെ ജീവിതഗന്ധിയായ കഥ പറയുന്ന ആള്‍ എന്നതാണ് രാജീവ്‌നാഥിന്റെ പ്രത്യേകത.

പകല്‍നക്ഷത്രങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു. അനൂപ് മേനോന്‍ തിരക്കഥ എഴുതി ജയസൂര്യയും അനൂപും പ്രധാന വേഷം ചെയ്ത ദാവീഡ് ആന്‍ഡ് ഗോലിയാത്ത് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. വന്‍പരാജയമായിരുന്നു ഈ ചിത്രം.
ദുബായിയില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ചിത്രം ഡിസംബര്‍ 20ന് തുടങ്ങും. നൈല ഉഷ ആദ്യമായിട്ടാണ് ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്തും ഏറെക്കാലത്തിനു ശേഷമാണ് ലാലിനൊപ്പം തുല്യവേഷം ചെയ്യുന്നത്. മുന്‍പ് ലാലിന്റെ ബാബാകല്യാണി എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍ വില്ലന്‍ വേഷത്തിലൂടെ തിളങ്ങിയത്. ഏതായാലും മലയാളിക്ക് പുതിയൊരു അനുഭവം തന്നെയായിരിക്കും രാജീവ്‌നാഥിന്റെ ഈ ചിത്രം.


Click it and Unblock the Notifications











