twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള താരതമ്യമല്ല വേണ്ടത്! ഷെയ്നെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി!

    |

    പെട്ടെന്നൊരു സുപ്രഭാതത്തില്‍ സിനിമയിലേക്ക് എത്തിയ ആളല്ല. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിട്ടുണ്ട്. അവരിലൊരാള്‍ പോലും തന്നെക്കുറിച്ച് മോശം പറയില്ല, യുവതാരം ഷെയ്ന്‍ നിഗമിന്റെ വാക്കുകളാണിത്. നിര്‍മ്മാതാക്കളുടെ വിലക്കിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായുള്ള പ്രതികരണമായിരുന്നു ഇത്. വെയില്‍, ഖുര്‍ബാനി ഈ രണ്ട് സിനിമകള്‍ ഉപേക്ഷിക്കുകയാണെന്നും ഇനി താരവുമായി സഹകരിക്കില്ലെന്നുമായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാവരവാഹികള്‍ അറിയിച്ചത്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഷെയ്ന്‍ സംബഴിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

    പൊതുവെ ഇത്തിരി ദേഷ്യക്കാരനാണ്. ഈ സംസാരവും ശൈലിയുമൊക്കെ ജന്മനാ ഉള്ളതാണ്. എന്തെങ്കിലും പറഞ്ഞാല്‍പ്പിന്നെ കഞ്ചാവായാണ് പലരും ചിത്രീകരിക്കാറുള്ളത്. ട്രോളുകളും എത്തും, അതിനാല്‍ത്തന്നെ ഒരുപാടൊന്നും പറയാനില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. രാജീവ് രവിയാണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് താരം പറഞ്ഞിരുന്നു. ഷെയ്‌നെ പിന്തുണച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

    അവനെ വെച്ച് സിനിമ ചെയ്യും

    അവനെ വെച്ച് സിനിമ ചെയ്യും

    മലയാളികളുടെ പ്രിയപ്പെട്ട സിനിമാട്ടോഗ്രാഫറും സംവിധായകനുമാണ് രാജീവ് രവി. അദ്ദേഹത്തിന്റെ സിനിമയായ അന്നയും റസൂലും ഷെയന്‍ നിഗമിന്‍രെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് രാജീവേട്ടനാണെന്നും താരം പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നെ വിലക്കിയെന്നറിഞ്ഞതിന് പിന്നാലെയായി ഈ വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. അവനെ വെച്ച് താന്‍ ഇനിയും സിനിമ ചെയ്യും. അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അത് താന്‍ ന്യായീകരിക്കില്ല. എന്നാല്‍ അതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.

    ജനങ്ങള്‍ കൈവിടില്ല

    ജനങ്ങള്‍ കൈവിടില്ല

    22 വയസ്സുകാരനാണ് ഷെയ്ന്‍. കൊച്ചുപയ്യനാണ്. സെറ്റില്‍ അവന്‍ അച്ചടക്കമില്ലാതെ പെരുമാറിയെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ അതിന്റേ പേരില്‍ മാറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അത് അവന്‍ പറയുന്നത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും രാജീവ് രവി പറയുന്നു. വളരെ കഴിവുള്ള നടനാണ് ഷെയന്‍. ജനങ്ങള്‍ ഷെയ്‌നെ കൈവിടില്ലെന്നുള്ള ഉറപ്പ് തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

    പ്രായം പരിഗണിക്കണം

    മോഹന്‍ലാലും മമ്മൂട്ടിയുമായി താരമത്യപ്പെടുത്തുകയല്ല വേണ്ടത്. അവന്റെ പ്രായം പരിഗണിച്ച് പറഞ്ഞ് മനസ്സിലാക്കി തെറ്റ് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ അവര്‍ ചെയ്തത് അതായിരുന്നില്ല. സ്ത്രീകളോട് മോശമായി പെരുമാറുന്നവരും കൃത്യമായ പ്രതിഫലം കൊടുക്കാത്തവരുമൊക്കെ സിനിമാമേഖലയിലുണ്ട്. അതേക്കുറിച്ചൊന്നും അവര്‍ അന്വേഷിക്കുന്നില്ലല്ലോ. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അന്വേഷിക്കാതെ കൊച്ചുപയ്യന്റെ നേരെ ചാടിക്കയറുകയല്ല വേണ്ടത്.

    എന്റെ അസിസ്റ്റന്റാക്കും

    എന്റെ അസിസ്റ്റന്റാക്കും

    പക്വതയോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. അവന്‍ ഒരു കലാകാരനാണ്. അതിനാല്‍ത്തന്നെ പ്രകോപിതനാവും. ആവണം, അവനെ വിലക്കിയാല്‍ ഞാനെന്റെ അസിസ്റ്റന്റാക്കുമെന്നും രാജീവ് രവി പറയുന്നു. 50-60 വയസ്സുള്ളവര്‍ 22 കാരനായ പയ്യനെ വിധിക്കുമ്പോള്‍ അവരൊക്കെ ഈ പ്രായത്തില്‍ എന്താണ് ചെയ്തിരുന്നതെന്ന് ചിന്തിക്കണം. ഈ ഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഇവിടെയുള്ളൂ.

    Recommended Video

    ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | FilmiBeat Malayalam
    ഭാവി ഇല്ലാതാക്കരുത്

    ഭാവി ഇല്ലാതാക്കരുത്

    എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവി ഇല്ലാതാക്കനാണ് ശ്രമിക്കുന്നച്. തല്ലിക്കെടുത്താതെ കൈപിടിച്ച് കൊണ്ടുവരികയാണ് വേണ്ടത്. വളരെ കഴിവുള്ള നടനാണ് , അതിനാല്‍ത്തന്നെ പലര്‍ക്കും പേടിയുണ്ടാവും. എന്നാല്‍ തനിക്ക് അവനില്‍ പ്രതീക്ഷയുണ്ടെന്നും അവനെ ആര്‍ക്കും വിലക്കാനാവില്ലെന്നും വിലക്കുന്നവര്‍ തന്നെ അവനെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി പറയുന്നു.

    English summary
    Rajeev Ravi strongly support Shane Nigam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X