Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 5 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ മലയാളത്തിലേയ്ക്ക്
ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് അഭിനയിച്ച ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. 1995ല്‍ പുറത്തിറങ്ങിയ ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. മനോഹരമായ ഒരു പ്രണയകഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുംബൈയിലെ ഒരു ദിയേറ്ററില് 12കൊല്ലമാണ് ഈ ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്.
ഇപ്പോഴിതാ ബോളിവുഡിന്റെ ഈ പ്രണയേതിഹാസം മലയാളത്തിലേയ്ക്കെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. രാജേഷ് നായര്‍ ഈ ചിത്രം മലയാളത്തില്‍ റീമേക്ക് ചെയ്യുകയാണ്.
രാജേഷ് തന്നെയാണ് റീമേക്കിന് തിരക്കഥയൊരുക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഷാരൂഖ് അഭിനയിച്ച നായകവേഷത്തിലേയ്ക്ക് ഫഹദ് ഫാസിലിനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കേള്‍ക്കുന്നു.
മനോഹരമായ ഒരു റൊമാന്റിക് കോമഡിയാണ് റീമേക്കിലൂടെ രാജേഷ് ലക്ഷ്യമിടുന്നതെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന് കഥ തയ്യാറാക്കുന്നത് സിജോയ് വര്‍ഗ്ഗീസാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളുവെന്നാണ് അറിയുന്നത്. എ റൊമാന്റിക് റോളര്‍കോസ്റ്റര്‍ റൈഡ് എന്നായിരിക്കുമേ്രത ചിത്രത്തിന്റെ ടാഗ് ലൈന്‍.
രാജേഷ് നായരുടെ തന്നെ എസ്കേപ്പ് ഫ്രം ഉഗാണ്ടയെന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്‍മ്മയാകും ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുക. ബിജിബാലാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.