»   » ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

Posted By: Rohini
Subscribe to Filmibeat Malayalam

ഇനി മേഘ തനിച്ചാണ്... രാജേഷ് പിള്ളയുടെ മേഘ.... ഫേസ്ബുക്കും വാട്‌സാപ്പും ഒക്കെ വരുന്നതിന് മുമ്പ് തുടങ്ങിയതാണ് ആ പ്രണയം. എന്നിട്ടും പ്രണിയിക്കുന്ന കാലത്ത് അവര്‍ പരസ്പരം കണ്ടിരുന്നില്ല.

ഫോണിലൂടെയാണ് ഇഷ്ടം കൈമാറിയത്... വിവാഹ ദിവസമാണ് രാജേഷും മേഘയും ആദ്യമായി പരസ്പരം തമ്മില്‍ കാണുന്നത്. ആ പ്രണയ കഥ ഇങ്ങനെ.. തുടര്‍ന്ന് വായിക്കൂ...

ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

അടുത്ത ബന്ധുവിന്റെ കൂട്ടുകാരിയായിട്ടാണ് മേഘ്‌ന എന്ന പെണ്‍കുട്ടിയെ കുറിച്ച് കേള്‍ക്കുന്നത്. പിന്നീട് കൊളേജ് കഥകളിലൂടെ അറിഞ്ഞു. ഇഷ്ടം പ്രണയമായി...

ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

ആ പ്രണയം വിവാഹത്തിലേക്ക് മാറുമ്പോള്‍ രാജേഷ് പിള്ളയ്ക്ക് ഒരാളുടെ സമ്മതം മാത്രം മതിയായിരുന്നു. അച്ഛന്‍ പ്രൊഫ. രാമന്‍ പിള്ളയുടെ. ചെറുപ്പത്തിലേ രാജേഷിന് അമ്മ നഷ്ടപ്പെട്ടിരുന്നു. പിന്നീട് തനിക്കും സഹോദരിക്കും വേണ്ടി ജീവിച്ച അച്ഛന്‍, രാജേഷ് പിള്ളയ്ക്ക് സുഹൃത്തിനെ പോലെയാണ്.

ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

മേഘയെ രാജേഷ് ആദ്യമായി കാണുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുമ്പോഴാണ്. പെണ്ണിന് വേണ്ടി ചെറുക്കനും കൂട്ടുകാരും ആകാംക്ഷയോടെ കാത്തു നില്‍ക്കുകയായിരുന്നത്രെ. വന്നു, കണ്ടു.. മേഘ്‌നയെ ഹൃദയത്തില്‍ സൂക്ഷിച്ച് രാജേഷ് ഒന്ന് പുഞ്ചിരിച്ചു.

ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

പത്ത് ദിവസം മുമ്പ് കരള്‍ മാറ്റല്‍ ശാസ്ത്രക്രിയയ്ക്ക് രാജേഷ് വിധേയനാകേണ്ടതായിരുന്നു. യോജിച്ച കരള്‍ ലഭിച്ചില്ല. ആശുപത്രിയിലും രാജേ് വന്നില്ല. കുത്തിവെപ്പിനെയും മരണത്തെയും അദ്ദേഹം ഭയന്നിരുന്നു. സിനിമാ ജീവിതത്തോട് മാത്രം പൊരുതാനായിരുന്നു എന്നും ഇഷ്ടം

ഫോണിലൂടെ പ്രണയത്തിലായി, വിവാഹ ദിവസം ആദ്യമായി നേരില്‍ കണ്ടു... രാജേഷിന്റെ പ്രണയം..

രാജേഷിന് എന്നും പ്രിയപ്പെട്ട നഗരമാണ് കൊച്ചി. ജീവിതത്തിന്റെ ദിശ മാറ്റിയ ട്രാഫിക് അവിടെ ചിത്രീകരിച്ചതു മുതല്‍ തുടങ്ങിയ ഇഷ്ടം. മേഘയ്ക്ക് അതറിയാം. അതിനാല്‍ ആ മണ്ണില്‍ തന്നെ രാജേഷ് ഉറങ്ങട്ടെ...

English summary
Rajesh Pillai's love story with Megha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam